മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

റവന്യൂ ടവർ നിർമ്മാണം മട്ടന്നൂർകോടതി പരിസരത്തെ മുഖച്ഛായ മാറുന്നു

റവന്യൂ ടവർ നിർമ്മാണം മട്ടന്നൂർകോടതി പരിസരത്തെ മുഖച്ഛായ മാറുന്നു

വർഷങ്ങളോളം ആരും തിരിഞ്ഞു നോക്കാതെ വികസനം വഴിമുട്ടി നിന്നിരുന്ന മട്ടന്നൂർ ഇരിട്ടി റോഡിൽ മട്ടന്നൂർ കോടതി വന്നതോടു കൂടിയാണ് ചെറിയതോതിൽ അനക്കം വെച്ചത്. എന്നാൽ ഇതുവരെ കോടതി പരിസരത്തിൽ ചെറിയ കെട്ടിടങ്ങൾ ആണ് ഉണ്ടായത്. മട്ടന്നൂരിൽ അനുവദിച്ച റവന്യൂ ടവർ നിർമ്മാണം തുടങ്ങിയതോടെ പരിസരങ്ങളിൽ കൂറ്റൻ കെട്ടിടങ്ങളാണ് ഉയരുന്നത്. ഇതോടെ മട്ടന്നൂർ ഹൃദയ ഭാഗമാവുകയാണ് കോടതി പരിസരം. സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിലാക്കുന്നതിനാണ് 20 കോടിയോളം രൂപ ചെലവഴിച്ച് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. ഏഴുനിലക്കെട്ടിടത്തിന്റെ അഞ്ചുനിലകളുടെ നിർമാണമാണ് ആദ്യഘട്ടം പൂർത്തിയായത്. കെട്ടിടത്തിന്റെ കോൺക്രീറ്റിങ് ജോലികൾ പൂർത്തിയായി, പ്ലാറിങ്

കഴിഞ്ഞ സ്ഥലങ്ങളിൽ പെയിന്റിങ്ങും നടത്തുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് റവന്യൂ ടവറിന്റെ നിർമാണം തുടങ്ങിയത്. ഹൗസിങ് ബോർഡിനാണ് നിർമാണച്ചുമതല. കിഫ്ബിയുടെ സഹായത്തോടെയാണ് കെട്ടിടം നിർമിക്കുന്നത്. ഹിൽട്രാക്ക് കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തത്. നാലുനിലകളിൽ ഓഫീസ് സമുച്ചയവും താഴത്തെ നിലയിൽ വാഹന പാർക്കിങ്ങുമാണ്. റവന്യൂ ടവറിനോട് ചേർന്ന് കാന്റീൻ ബ്ലോക്കിന്റെ നിർമാണവും പുരോഗമിക്കുകയാണ്.

മൂന്നുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കിന്റെ നിർമാണവും പൂർത്തിയായി.മട്ടന്നുരിൽ വിവിധയിടങ്ങളിലായി വാടകക്കെട്ടിടങ്ങളിലും മറ്റും പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ പലതും റവന്യൂ ടവർ പൂർത്തിയാകുന്നതോടെ ഇവിടേക്ക് മാറും. 2018 ജൂണിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്. 2019 ഒക്ടോബറിൽ മുഖ്യമന്ത്രി

പിണറായി വിജയൻ റവന്യൂ ടവറിന്റെയും സ്പെഷ്യാലിറ്റി ആസ്പത്രിയുടെയും ശിലാസ്ഥാപനം നടത്തി. റവന്യൂ ടവറിന്റെ പിൻഭാഗത്തായാണ് സ്പെഷ്യാലിറ്റി ആസ്പത്രിയുടെ പണി നടക്കുന്നത്. കോവിഡ് ലോക്ഡൗൺ ഉൾപ്പെടെയുള്ള തടസ്സങ്ങൾമൂലം വൈകിയാണ് പ്രവൃത്തി തുടങ്ങാനായത്.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്