മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ദുബായിൽ ഹൃദയാഘാതം മൂലം അഴീക്കോട് സ്വദേശി മരണപ്പെട്ടു

ദുബായിൽ ഹൃദയാഘാതം മൂലം അഴീക്കോട് സ്വദേശി മരണപ്പെട്ടു

 അഴീക്കോട്: അരയാക്കണ്ടിപ്പാറയിൽ "ശ്രീരത്നം" വീട്ടിൽ താമസിക്കുന്ന ശ്രീജിത്ത് കണ്ണങ്ങോട്ട്(49) ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഏപ്രിൽ 19 ന് രാവിലെ താമസസ്ഥലത്ത് നിന്നും ജോലിക്ക് വാഹനത്തിൽ പോകവേയായിരുന്നു മരണം. നാട്ടിലെത്തുന്ന മൃതശരീരം 23.4.22 ന് രാവിലെ 8 മണി മുതൽ 9 മണി വരെ അരയാക്കണ്ടിപ്പാറ അംഗൻവാടിക്കു സമീപം പൊതുദർശനത്തിനു വെക്കും. തുടർന്ന് വീട്ടിൽ കൊണ്ടു പോകും. രാവിലെ 10 ന് പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാരം. 

പരേതരായ ശ്രീധരൻ, കണ്ണങ്ങോട്ട് രത്നവല്ലി എന്നിവരുടെ മകനാണ്‌.

ഭാര്യ ഷീബ (കാപ്പിലെ പീടിക )

മക്കൾ:- അഭിജിത്ത്( കോളേജ് ഓഫ് കോമേഴ്‌സ് വിദ്യാർത്ഥി), അനുശ്രീ (അഴീക്കോട് HS വിദ്യാർത്ഥി)

സഹോദരി: ബിന്ദു കെ.

DYFI അഴീക്കോട് സൗത്ത് മേഖല പ്രസിഡണ്ട്, CPl (M) അരയാക്കണ്ടിപ്പാറ ബ്രാഞ്ച് അംഗം,

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്