കൊളച്ചേരി നാടകസംഘത്തിൻ്റെ മൂന്നാമത് നാടകമായ സഖാവ് അറാക്കൽ പാടിക്കുന്ന് രക്തസാക്ഷി ദിനവും ,അറാക്കൽ ചരമദിനവുമായ മെയ് 4ന് ആദ്യാവതരണം നടക്കും
മോറാഴ സമര നായകൻ അറാക്കൽ കുഞ്ഞിരാമൻ്റെ വിപ്ലവ ജീവിതത്തിലൂടെയുള്ള നാടകയാത്രയാണ് ഈ നാടകം
1940 - 50 കാലഘട്ടങ്ങളിൽ കർഷക സംഘവും ,കമ്യൂണിസ്റ്റ് പാർട്ടിയും നടത്തിയ സമര പോരാട്ടങ്ങൾ.. ഉൾപ്പെടുത്തിയ നാടകത്തിൽ പാടിക്കുന്ന് രക്തസാക്ഷികളായ രൈരു നമ്പ്യാർ, കുട്ട്യപ്പ, ഗോപാലൻ എന്നിവർ കഥാപാത്രങ്ങളാണ് .
മോറാഴ സമരം, കർഷക സംഘം നടത്തിയ ചെറുത്ത് നിൽപ്പ് എന്നിവ നാടകത്തിൽ പ്രതിപാദിക്കുന്നുണ്ട് .കമ്യൂണിസ്റ്റ് വിപ്ലവകാരി അറാക്കൽ കുഞ്ഞിരാമൻ നേരിട്ട കൊടിയ മർദ്ദനങ്ങൾ, പാടിക്കുന്ന് രക്തസാക്ഷികൾ നടത്തിയ ചെറുത്ത് നിൽപ്പുകൾ എല്ലാം പറയുന്ന സഖാവ് അറാക്കൽ നാടകത്തിന് 2 മണിക്കൂർ ദൈർഘ്യമുണ്ട്
ശ്രീധരൻ സംഘമിത്രയുടെ 29 മത് നാടമാണ് സഖാവ് അറാക്കൽ
കവിത കരിവെള്ളൂർ മുരളി, സംഗീത സംവിധാനം നിയന്ത്രണം: സുമേഷ് ചാല, ദീപ നിയന്ത്രണം: രാജീവൻ പൊടിക്കുണ്ട്, രംഗപടം : ഏറൻ ബാബു, പ്രോപ്പർട്ടി: സുബ്രൻ കൊളച്ചേരി, ചമയം: വിനോ ഗോവിന്ദ്
രംഗത്ത്
പുഷ്പജൻ മാസ്റ്റർ പാപ്പിനിശേരി
വത്സൻ കൊളച്ചേരി
അശോകൻ പെരുമാച്ചേരി
അശോകൻ വള്ളിത്തോട്
ഉണ്ണി പടിഞ്ഞാറേവീട്
സുബ്രൻ കൊളച്ചേരി
ഉത്തമൻ ചേലേരി
സി എച്ച് സജീവൻ
നിജിലേഷ് പറമ്പൻ
ഏറൻ ബാബു
രമേശൻ നണിയൂർ
വിജയകുമാർ നാറാത്ത്
ശ്രീജിഷ വിനോദ്
Post a Comment