മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

 

പുലിപ്പീ ഹിന്ദു എൽ പി സ്കൂൾ വാർഷികാആഘോഷവും LSS ജേതാക്കൾക്കുള്ള അനുമോദനവും ഫോട്ടോ അനാച്ഛാദനവും

പുലിപ്പീ ഹിന്ദു എൽ പി സ്കൂൾ 117 വാർഷികാഘോഷവും 2020-21 അധ്യയന വർഷത്തെ LSS ജേതാക്കൾക്കുള്ള അനുമോദനവും 2022 ഏപ്രിൽ 1ന് നടത്തുകയാണ്. സ്കൂൾ മാനേജർ സ്വർഗീയ പി.കെ ബാലകൃഷ്ണൻ മാസ്റ്ററുടെ ഛായാചിത്രം അനാച്ഛാദനവും ഈ അവസരത്തിൽ നടക്കും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നു. 

ഏപ്രിൽ 1ന് രാവിലെ 09.30ന് പ്രാർഥന തുടർന്ന്പ്ര ധാനാധ്യാപകൻ ശ്രീ.പി.സി.ദിനേശൻ സ്വാഗതം നിർവഹിക്കും. പി.ടി.എ. പ്രസിഡണ്ട് ശ്രീ.കെ.ബൈജുവിന്റെ അധ്യക്ഷതയിൽ മുൻ എൻ.എസ്.ജി.കമന്റോ ശൗര്യചക്ര ശ്രീ.പി.വി.മനേഷ് ഉദ്ഘാടനവും, ഫോട്ടോ അനാച്ഛാദനവും നിർവഹിക്കും. തുടർന്ന് LSS, നവോദയ വിജയികളെ അനുമോദിക്കുന്നു. പരുപാടിയിൽ വാർഡ് മെമ്പർ ശ്രീമതി. പി.മിഹ്‌റാബി ടീച്ചർ ആശംസ പറയും. എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി സനില ബിജു വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. സ്റ്റാഫ് സെക്രട്ടറി ശ്രീമതി എ ഹാഷിഫ നന്ദിയും പറയും. രാവിലെ 11 മണി മുതൽ LKG, UKG കുട്ടികളുടെ ബലോത്സവം തുടർന്ന് 1 മുതൽ 5 വരെ ക്ലാസുകളിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്