ആരോഗ്യ ബോധവൽക്കരണ സൈക്കിൾ യാത്ര നടത്തി
എടയന്നൂർ : GVHSS edayannur സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സാമൂഹിക ആരോഗ്യ പരിശീലന പരിപാടിയുടെ ഭാഗമായി കായികാധ്യാപകൻ ഡോ: റമീസ് കെ ആരോഗ്യ ബോധവൽക്കരണ സൈക്കിൾ യാത്ര സംഘടിപ്പിച്ചു.GVHSS edayannur സ്കൂളിൽ നിന്നും ആരംഭിച്ച യാത്ര ചാലോട്,എടയന്നൂർ, തെരൂർ, പാലയോട്, കൊതേരി, നാഗ വളവ് വഴി മട്ടന്നൂർ എത്തിയ യാത്ര തിരിച്ച് അതേ വഴിയിൽ GVHSS എടയന്നൂരിൽ സമാപിച്ചു. യാത്രയിലുടനീളം പൊതുജനങ്ങളെയും പ്രത്യേകിച്ച് കുട്ടികളെയും സൈക്കിളിന്റെ പ്രാധാന്യത്തെയും ആരോഗ്യ ഗുണത്തെക്കുറിച്ച് ബോധവൽക്കരിക്കാൻ സാധിച്ചു. മാത്രമല്ല അന്തരീക്ഷ മലിനീകരണ ഒട്ടും ഇല്ലാത്ത ഈ വാഹനം ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനും ഈ യാത്ര ഉപകാരപ്രദമായി. ലഹരിവിരുദ്ധ ബോധവൽക്കരണ സൈക്കിൾ യാത്ര, ആന്റി മൊബൈൽ ഫോൺ അഡിക്ഷൻ ബോധവൽക്കരണ സൈക്കിൾ യാത്ര, ഹൃദയാരോഗ്യ സംരക്ഷണ സൈക്കിൾ യാത്ര തുടങ്ങിയ വിവിധതരം ബോധവൽക്കരണ യാത്രകൾ മുൻപ് സംഘടിപ്പിച്ചിട്ടുണ്ട്.
Post a Comment