യുഎഇ; ഇനി കാലി പ്ലാസ്റ്റിക്‌ബോട്ടില്‍ നല്‍കി സൗജന്യ യാത്ര നടത്താം
അബുദാബി : അബുദാബിയില്‍ ഇനി കാലി പ്ലാസ്റ്റിക്‌ബോട്ടില്‍ നല്‍കി സൗജന്യ യാത്ര(free travel) നടത്താം. കാലിയായ പ്ലാസ്റ്റിക്‌ബോട്ടില്‍ നല്‍കുന്നവര്‍ക്ക് സൗജന്യ യാത്രാപദ്ധതി പ്രഖ്യാപിച്ച് അബുദാബി സമഗ്ര ഗതാഗതകേന്ദ്രം. പ്ലാസ്റ്റിക് കുപ്പികള്‍ നല്‍കുന്നവര്‍ക്ക് പ്രത്യേക പോയന്റ് (special point) നല്‍കുകയും അതുപയോഗിച്ച് ബസ് യാത്രകള്‍ നടത്തുകയും ചെയ്യാം. ‘പോയന്റ്സ് ഫോര്‍ പ്ലാസ്റ്റിക്, ദി ബസ് താരിഫ്’ എന്നപേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ബോട്ടിലുകളുടെ വലിപ്പത്തിനനുസരിച്ച് പോയന്റിലും വ്യത്യാസമുണ്ടാകും600 മില്ലിലിറ്റര്‍വരെ ശേഷിയുള്ള ബോട്ടിലുകള്‍ക്ക് ഒരു പോയന്റും അതിനെക്കാള്‍ വലിപ്പമുള്ളതിന് രണ്ട് പോയന്റും ലഭിക്കും. ഒരു പോയന്റിന്റെ മൂല്യം 10 ഫില്‍സാണ്.
പോയന്റുകള്‍ ബസ് കാര്‍ഡായ ഹാഫിലാത്തില്‍(hafilath) രേഖപ്പെടുത്തും. ഇത്തരത്തില്‍ കൂടുതല്‍ പോയന്റുകള്‍ ലഭിക്കുന്നവര്‍ക്ക് തത്തുല്യമായ തുകയുടെ യാത്രകള്‍ അനുവദിക്കും. പ്ലാസ്റ്റിക് മൂലമുള്ള വെല്ലുവിളികളെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങള്‍ക്ക് പകരുക, ഉപഭോഗം കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
Post a Comment