വനിത ബൈക്ക് റാലി സംഘടിപ്പിച്ചു
CPI(M) 23 മത് പാർട്ടി കോൺഗ്രസിൻ്റെ പ്രചരണാർഥം കൊളച്ചേരി ,ചേലേരി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ 23 വനിതാ വളണ്ടിയർമാർ പങ്കെടുത്ത ബൈക്ക് റാലി സംഘടിപ്പിച്ചു. കമ്പിൽ ബസാറിൽ നിന്നും ആരംഭിച്ച റാലി ചേലേരിയിൽ സമാപിച്ചു.
കമ്പിൽ ബസാറിൽ വച്ച് എം.ദാമോദരൻ ഫ്ലാഗ് ഓൺ ചെയ്തു. കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എം. ശ്രീധരൻ സ്വാഗതം പറഞ്ഞു. കെ.വി പവിത്രൻ, കെ. രാമകൃഷ്ണൻ മാസ്റ്റർ, ബീന, കെ .പി സജീവൻ പങ്കെടുത്തു.
Post a Comment