വിവാഹ നിശ്ചയ ദിവസം യുവതി കിണറ്റിൽ ചാടി മരിച്ചു: സംഭവം കണ്ണൂരിൽ
വിവാഹ നിശ്ചയം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ യുവതി കിണറ്റിൽ ചാടി മരിച്ചു. പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്തിൽ വടശേരിമുക്കിലാണ് സംഭവം. വടശേരി മുക്കിലെ ചന്ദ്രൻ്റെ മകൾ സൂര്യ ( 23) യാണ് വിവാഹ നിശ്ചയം കഴിഞ്ഞ് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ വീടിന് പിറകുവശത്തുള്ള കിണറ്റിൽ ചാടി ജീവനൊടുക്കിയത്. യുവതിയെ കാണാതായതോടെ വീട്ടുകാർ നടത്തിയതെരച്ചലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവരമറിഞ്ഞെത്തിയ പെരിങ്ങോം ഫയർസ്റ്റേഷനിൽ നിന്നെത്തിയ സേനാ വിഭാഗമാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. കാങ്കോൽ ആലപ്പടമ്പിലെ ബന്ധുമായ യുവാവുമായുള്ള യുവതിയുടെ വിവാഹ നിശ്ചയമാണ് ഇന്നലെ നടന്നത്. യുവതിക്ക് ഒരു സഹോദരനുണ്ട്. പെരിങ്ങോം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
Post a Comment