മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

കണ്ണൂരിൽ മ​ക്ക​ളെ​ ഉ​പേ​ക്ഷി​ച്ച്‌ ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ല്‍

പ്രായപൂ​ര്‍​ത്തി​യാകാ​ത്ത മ​ക്ക​ളെ​ ഉ​പേ​ക്ഷി​ച്ച്‌ ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ല്‍. ആ​മ്പിലാ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യും പ​രി​സ​ര​വാ​സി​യാ​യ യു​വാ​വു​മാ​ണ് കൂ​ത്തു​പ​റ​മ്പ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഭ​ര്‍​തൃ​മ​തി​യും ര​ണ്ട് മ​ക്ക​ളു​ടെ മാ​താ​വു​മാ​യ 33 കാ​രി​യെ ഈ ​മാ​സം 15 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. ഒ​പ്പം 33കാ​ര​നാ​യ യു​വാ​വി​നെ​യും കാ​ണാ​താ​യി. അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​രു​വ​രും ഒ​ന്നി​ച്ചാ​ണ് പോ​യ​തെ​ന്ന് മ​ന​സി​ലാ​യി.

ഇ​തേ തു​ട​ര്‍​ന്നാ​ണ് കൂ​ത്തു​പ​റ​മ്പ് പോ​ലീസ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. യു​വാ​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ലൊ​ക്കേ​ഷ​ന്‍ പ്ര​കാ​രം എ​സ്‌ഐ കെ. ​ടി സ​ന്ദീ​പി​ന്‍​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘം കാ​സ​ര്‍​ഗോ​ഡ് എ​ത്തി​യെ​ങ്കി​ലും ഇ​വ​ര്‍ ക​ട​ന്നുക​ള​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മൈ​സൂ​രു​വി​ല്‍ നി​ന്നു​മാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച്‌ ഒ​ളി​ച്ചോ​ടാ​ന്‍ പ്രേ​ര​ണ ന​ല്‍​കി​യെ​ന്ന കു​റ്റം ചു​മ​ത്തി യു​വാ​വി​നേ​യും യു​വ​തി​യേ​യും പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യും കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്യു​ക​യും ചെ​യ്തു. യു​വാ​വി​ന് ഭാ​ര്യ​യും മൂ​ന്നു വ​യ​സു​ള്ള മ​ക​ളു​മു​ണ്ട്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്