പണിമുടക്ക് ലക്ഷ്യം വെച്ച് ഓട്ടോയിൽ മദ്യകടത്ത്; ഡ്രൈവർ അറസ്റ്റിൽ
പണിമുടക്ക് ലക്ഷ്യം വെച്ച് മദ്യം ശേഖരിച്ച് വിൽപ്പന നടത്തുന്നതിനായി ഓട്ടോറിക്ഷയിൽ മാഹി മദ്യം കടത്തവെ പാലയാട് സ്വദേശി കളരിപറമ്പ് വീട്ടിൽ എം.പി.അഭിലാഷ് കൃഷ്ണനെ കൂത്ത്പറമ്പ് എക്സൈസ് സർക്കിൾ പ്രിവൻ്റീവ് ഓഫിസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ അറസ്റ്റ് ചെയ്തു. അഭിലാഷിനെതിരെ അബ്കാരി വകുപ്പ് പ്രകാരം കേസ്സെടുത്തു.പാലയാട് ഹൈസ്കൂളിന് സമീപം പള്ളിപ്രം അങ്കണവാടിക്ക് സമീപം വെച്ചാണ് 80 കുപ്പികളിലായുള്ള 24.640 ലിറ്റർ മാഹി മദ്യം കടത്തവെ KL 13 X 4905 നമ്പർ ആപേ ഓട്ടോറിക്ഷ സഹിതം പ്രതി പിടിയിലായത്.
പ്രിവൻ്റീവ് ഓഫിസർ കെ.വി.റാഫി, പിഒ ഗ്രേഡ് പി.അജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ലെനിൻ എഡ്വേർഡ് , കെ.ഉമേഷ്, എൻ.സി.വിഷ്ണു, ഡ്രൈവർ ഷംജിത്ത് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പ്രതിയെ തലശ്ശേരി റെയിഞ്ച് എക്സൈസിന് കൈമാറി.
Post a Comment