അമ്മയെക്കുറിച്ച് പരീക്ഷാ പേപ്പറിൽ മകൻ എഴുതിയത് വായിച്ച് കണ്ണ് നിറഞ്ഞു: പരീക്ഷാ പേപ്പർ സോഷ്യൽ മീഡിയയിൽ വൈറൽ
ഓരോ മനുഷ്യരുടെയും ജീവിതത്തിൽ അമ്മ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നമുക്ക് എല്ലാവർക്കുമറിയാം. അത്തരത്തിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മയെക്കുറിച്ച് പരീക്ഷാ പേപ്പറിൽ മകൻ എഴുതിയത് വായിച്ച് കണ്ണ് നിറഞ്ഞു സോഷ്യൽ മീഡിയ. മകൻ അമ്മയെക്കുറിച്ച് എഴുതിയത് എന്ന പേരിൽ പ്രചരിക്കുന്ന ഈ ഉത്തരപ്പേപ്പറിൽ ഒരു ജീവിതം തന്നെ ആ കുട്ടി വരച്ചിട്ടിട്ടുണ്ട്.
അച്ഛനില്ലാത്തതൊന്നും അറിയിക്കാതെ തന്നെ വളർത്തിയ അമ്മയെക്കുറിച്ചാണ് കുട്ടിയുടെ കുറിപ്പ്. അച്ഛനെ വേർപിരിഞ്ഞതിനു ശേഷം തന്നെ വളർത്തിയെടുക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടുവെന്ന് കുറിപ്പിൽ കുട്ടി പറയുന്നു. അമ്മയ്ക്ക് തന്നെ സൈനിക സ്കൂളിൽ വിടാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയാമെന്നും, പക്ഷെ അമ്മ അത് പുറത്ത് കാണിക്കാറില്ലെന്നും കുട്ടി പറയുന്നു. ഈ കുറിപ്പ് ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഉത്തരപ്പേപ്പറിന്റെ ഉള്ളടക്കം:
അമ്മയാണെനിക്ക് എല്ലാം. അച്ഛനെ വേർപിരിഞ്ഞതിനു ശേഷം എന്നെ വളർത്തിയെടുക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. അമ്മ ഞാൻ ചോദിക്കുന്നതൊക്കെ വാങ്ങിത്തരും. പക്ഷെ എന്നിട്ടും ഞാൻ കുറുമ്പ് കാണിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല. അപ്പോൾ എന്നെ വഴക്ക് പറയും. നമ്മൾ രണ്ടുപേരും കുറേ സ്ഥലങ്ങളിൽ പോകും. അമ്മയ്ക്ക് എന്നെ സൈനിക സ്കൂളിൽ വിടാൻ സങ്കടമുണ്ടെന്ന് എനിക്കറിയാം, പക്ഷെ അമ്മ അത് പുറത്ത് കാണിക്കാറില്ല. അമ്മ ഇടയ്ക്ക് എന്നോട് പിണങ്ങാറുണ്ടെങ്കിലും, വേഗം അതൊക്കെ മാറും. എനിക്ക് അച്ഛനും അമ്മയും ആയിട്ട് ഒറ്റ ഒരു ആളേയുള്ളൂ, എന്റെ അമ്മ.
Post a Comment