പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചയാളെ വെട്ടിക്കൊന്ന് പുഴയിലെറിഞ്ഞു,പിതാവ് പിടിയില
ഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തയാളെ കൊലപ്പെടുത്തിയ പിതാവ് പൊലീസിന്റെ പിടിയില്‍.
മധ്യപ്രദേശിലെ ഖാന്‍ഡ്വയിലാണ് സംഭവം. മകളെ ബലാത്സംഗം ചെയ്തയാളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി ശരീരത്തിന്റെ ഭാഗങ്ങള്‍ പുഴയിലെറിയുകയായിരുന്നു. 55 വയസുകാരനായ ത്രിലോക്ചന്ദ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.
യുവാവിന്റെ വേറിട്ട ശരീരഭാഗങ്ങള്‍ അഞ്ചല്‍ നദിയില്‍ നിന്നാണ് ലഭിച്ചിരുന്നത്. വലിയ മത്സ്യങ്ങള്‍ മുറിക്കാനുപയോഗിക്കുന്ന കത്തികൊണ്ടാണ് ഇയാള്‍ കൊല നടത്തിയത്. തന്റെ 14 വയസുള്ള മകളെ ബലാത്സംഗം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് സിംഗ് പറഞ്ഞു.
ബലാത്സംഗത്തിന് ഇരയായ കുട്ടിയുടെ അമ്മാവനും കൊലപാതകത്തിനായി ത്രിലോക്ചന്ദിനെ സഹായിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ത്രിലോക്ചന്ദിനേയും ഇയാളുടെ ഭാര്യയുടെ സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് സിംഗ് അറിയിച്ചു.
Post a Comment