നാടകായനം നാടക വർത്തമാനം സംഘടിപ്പിച്ചു
മയ്യിൽ: അഥീന നാടക- നാട്ടറിവ് വീടിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടകായനം നാടകവർത്തമാനം കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. നാടക രചയിതാവ് ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്, നാടകപ്രവർത്തകൻ ഗണേഷ് ബാബു മയ്യിൽ, സംസ്ഥാന കേരളോത്സവം ഇംഗ്ലീഷ് മലയാളം നാടകം മികച്ച നടൻ നന്ദു ഒറപ്പടി, ദേവിക എസ് ദേവ് എന്നിവർ സംസാരിച്ചു.കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, പ്രഥമ അയമു സ്മാരക അവാർഡ്, ഒ.കെ.കുറ്റിക്കോൽ അവാർഡ് എന്നിവ കരസ്ഥമാക്കിയ അഥീന നാടക- നാട്ടറിവ് വീട് രക്ഷാധികാരി കരിവെള്ളൂർ മുരളിയെ അഥീനയുടെ പ്രവർത്തക സമിതി അംഗങ്ങൾ സന്തോഷ് കരിപ്പൂൽ രൂപകൽപ്പന ചെയ്ത ശിൽപ്പം നൽകി ആദരിച്ചു.
Post a Comment