മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

 


ടെറസിൽ നിന്നും കാൽ വഴുതിവീണ് പരിക്കേറ്റ പ്രധാനാധ്യാപിക മരിച്ചു

തില്ലങ്കേരി വാണി വിലാസം എൽ പി സ്കൂൾ പ്രധാ നാധ്യാപിക മീത്തലെ പുന്നാട് തേജസ് നിവാസിലെ കെ.കെ. ജയലക്ഷ്മി (55) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണപ്പെട്ടത്.

ഇന്നലെ ഉച്ചയോടെ മീത്തലെ പുന്നാട് വീട്ടിൽ വെച്ചായിരുന്നു സംഭവം. വീടിൻ്റെ മുകൾഭാഗം വൃത്തിയാക്കുന്നതിനിടെ ടെറസിൽ നിന്നും കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

റിട്ട. ജില്ലാ ലേബർ ഓഫിസർ ആയിരുന്ന മീത്തലെ പുന്നാടിലെ പരേതനായ പി.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും കെ.കെ.അമ്മാളു അമ്മയുടെയും മകളാണ്.

ഭർത്താവ്: സി.ജയചന്ദ്രൻ (എഞ്ചി.ഏഴിമല നാവിക അക്കാദമി ).

മക്കൾ: സുപ്രിയ (അസി.പ്രൊഫസർ, ദുബൈ), ജിതിൻ (സീമെൻസ് ഐ.ടി.കമ്പനി, ബംഗലുരു)

മരുമക്കൾ: കൃഷ്ണദാസ് (പ്രൊഫ. ദുബൈ), മിഥുന (അസി.മാനേജർ സൗത്ത് ഇന്ത്യൻബാങ്ക്എറണാകുളം).

സഹോദരങ്ങൾ: കെ.കെ.ജയകൃഷ്ണൻ (റിട്ട. അധ്യപകൻ മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ),കെ.കെ.ചിന്താമണി ( പ്രധാനാധ്യാപിക മാടത്തിൽഎൽ.പി.സ്കൂൾ), കെ.കെ.ജയന്തി, കെ.കെ.സജിത്ത് കുമാർ (ലിങ്ക് വെൽസ് സർവീസ് )

കണ്ണൂർ ഗവ.മെഡി കോളജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ബുധനാഴ്ച്ച ഉച്ചയോടെ മീത്തലെ പുന്നാട് വീട്ടിലെത്തിച്ച് പൊതുദർശനത്തിനു ശേഷം തറവാട്ടുവീട്ടുവളപ്പിൽ സംസ്ക്കരിക്കും.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്