മാതോടം ചവിട്ടടിപ്പാറയിൽ ബൈക്ക് അപകടം നാല് യുവാക്കൾക്ക് പരിക്ക്
മാതോടം ചവിട്ടടിപ്പാറ റഹ്മാനിയ പള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം 5 മണിക്ക് നടന്ന ബൈക്ക് അപകടത്തിൽ 4 യുവാക്കൾക്ക് പരിക്കേറ്റു. എളയാവൂർ ഭാഗത്തുനിന്ന് കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ മൂന്ന് ചെറുപ്പക്കാർ യാത്ര ചെയ്യ്തിരിന്നു. വാരം റോഡ് ഭാഗത്തു നിന്ന് റഹ്മാനിയ പള്ളി വയപ്രം റോഡിലേക്ക് തിരിയുകയായിരുന്ന വയപ്രം പട്ടർകാട്ട് രാജേഷിൻ്റെ ബൈക്കിന് മൂന്ന് പേർ കയറിയ ബൈക്ക് ഇടിക്കുകയായിരുന്നു' എളയാവുർ ഭാഗത്തുനിന്ന് വന്ന ബൈക്ക് അഞ്ച് മീറ്ററോളം താഴ്ച്ചയിലേക്ക് മറിഞ്ഞിരുന്നു' പരിക്കേറ്റവരെ ദാറുൽ ഹസനാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ചികിത്സ നൽകി
Post a Comment