മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

ഹൈലാൻഡ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ പ്രതിഷ്ഠ കർമ്മവും തിരുവപ്പന മഹോത്സവവും

കണ്ണൂർ : കണ്ണൂരിൽ ശ്രീ നാരായണ പാർക്കിനു സമീപം പുതുതായി നിർമ്മിച്ച ഹൈലാൻഡ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ പ്രതിഷ്ഠ കർമ്മവും തുടർന്നുള്ള തിരുവപ്ലന മഹോത്സവവും ഏപ്രിൽ 3 മുതൽ  7വരെ തിയ്യതികളിൽ നടത്തപ്ലെടുന്നു. 3ന് വൈകുന്നേരം 3 മണിക്ക് ഹൈ ലാൻഡ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം കണ്ണാടിപറമ്പ്  വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നിന്നും ഘോഷയാത്രയായി പുലൂപ്പി കടവിലുള്ള ശ്രീ  അഗസ്ത്യ മഹാക്ഷേത്രത്തിലും അത്താഴക്കുന്നിലുള്ള താ യക്കാവ്  ശ്രീ ഭാഗവതി ക്ഷേ ത്രത്തിലും കക്കാട് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലും കണ്ണൂർ റെയിൽവേ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലും എത്തിച്ചേർന്ന ശേഷം സ്റ്റേഷൻ റോഡ്, മുനീശ്വരം കോവിൽ, പിള്ളയാർ കോവിൽ വഴി ഹൈ ലാൻഡ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ എത്തിച്ചേരുന്നു.4ന് രാവിലെ 10 മണി മുതൽ പ്രതിഷ്ഠയ്ക്ക് മുന്നോടിയായിട്ടുള്ള താന്ത്രിക കർമ്മങ്ങൾ ക്ഷേത്രം തന്ത്രി ശ്രീ പി. കെ. ഗോപാലകൃഷ്ണൻ ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ ആരംഭിക്കുന്നു.5ന് വൈകുന്നേരം താഴികക്കുട  പ്രതിഷ്ഠ. 6ന് പുലർച്ചെ 6.25നും 6.52 നും മദ്ധ്യേ ബിംബ പ്രതിഷ്ഠ. ഉച്ചയ്ക്ക് മുത്തപ്പൻ വെള്ളാട്ടം വൈകുന്നേരം അന്തിതിറ രാത്രി ഊട്ടും വെള്ളാട്ടം 7ന് പുലർച്ചെ 5മണിക്ക് തിരുവപ്പന വെള്ളാട്ടം

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്