മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

നാറാത്ത് കൊളപ്പാല ചുകന്നമ്മ ക്ഷേത്രം പ്രതിഷ്ഠാദിനവും കളിയാട്ടമഹോൽസവവും

പരിപാപനവും ചിരപുരാതനവുമായ ചെക്കൂറകേളോത്ത് തറവാട്ടു ദേവതയായ ചുകന്നമ്മയും ധർമ്മദേവൻ വായനാട്ടുകുലവൻ ക്ഷേത്രത്തിലെ പ്രതിക്ഷ്‌ഠാദിനവും കളിയാട്ടമഹോൽസവവും 2022 മാർച്ച് 29,30,31 (1197 മീനം 14,15,16) ചൊവ്വ, ബുധൻ, വ്യാഴം തീയതികളിൽ നടത്തും.  

29.03.2022 ചൊവ്വാഴ്ച വൈകു.6.30ന് ഗുരുപൂജ നടക്കും. 

30.03.2022 ബുധനാഴ്ച രാവിലെ 8 മണിക്ക് പ്രതിക്ഷ്‌ഠാദിനാചരണം, തുടർന്ന് പുണ്യാഹം ഗണപതിഹോമവും( പൂജാദി കർമ്മങ്ങൾ പൂന്തോട്ടത്തിൽ പുടയുത് തന്ത്രിയുടെ കാർമികത്വത്തിൽ നടത്തപ്പെടും) വൈകുന്നേരം 6 മണിക്ക് ചുകന്നമ്മതോറ്റം രാത്രി 7 മണിക്ക് വായനാട്ടുകുലവൻ വെള്ളാട്ടം തുടർന്ന് പ്രസാദസദ്യ.

31.03.2022 വ്യാഴാഴ്ച പുലർച്ചെ 5 മണിക്ക് വായനാട്ടുകുലവൻ തുടർന്ന് രാവിലെ 6 മണിക്ക് ചുകന്നമ്മ എന്നീ ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെടും. 

ഭഗവതിക്ക് നേർച്ച നൽകുന്ന ഭക്തന്മാർ മുൻകൂട്ടി രസീത് വാങ്ങിക്കേണ്ടതാണ്.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്