ബൈക്ക് വാങ്ങാന്‍ 2.6 ലക്ഷം രൂപയുടെ നാണയങ്ങളുമായി യുവാവ്
സ്വന്തമായൊരു ബൈക്ക് പലരുടെയും സ്വപനമാണ്. അങ്ങനെയൊരു സ്വപ്‌നവുമായി ചെന്നൈയില്‍ യുവാവ് ബൈക്ക് ഷോറൂമിൽ എത്തിയത് 2.6 ലക്ഷം രൂപയുടെ ഒരു രൂപ നാണയ തുട്ടുകളുമായാണ്.
മൂന്ന് വര്‍ഷമായി സ്വരൂപിച്ച് വച്ച പൈസ ആണിതെന്നാണ് യുവാവ് പറയുന്നത്. സേലം സ്വദേശി ഭൂപതി മൂന്ന് വർഷമായി ഒരു രൂപ നാണയം ശേഖരിക്കാൻ തുടങ്ങിയിട്ട്.
ബൈക്ക് വാങ്ങുന്നതിനായി ഷോറൂമിലെത്തിയ യുവാവ് ഒരു രൂപ നാണയത്തിന്‍റെ ഒരു കൂമ്പാരമാണ് ജീവനക്കാർക്ക് മുന്നിലേക്ക് നിരത്തിയത്. പിന്നീട് 2.6 ലക്ഷം രൂപയുടെ ബജാജ് ഡോമിനർ വാങ്ങി ഭൂപതി തന്‍റെ സ്വപ്നം പൂർത്തിയാക്കി.
മുഴുവൻ നാണയങ്ങളും എണ്ണി തീർക്കുന്നതിന് ഏകദേശം പത്ത് മണിക്കൂർ സമയമെടുത്തെന്ന് ഭാരത് ഏജൻസിയുടെ മാനേജർ മഹാവിക്രാന്ത് പറഞ്ഞു.ബി.സി.എ ബിരുദധാരിയായ ഭൂപതി മൂന്ന് വർഷം മുമ്പാണ് സ്വന്തമായി ഒരു ബൈക്കെന്ന സ്വപ്നം കണ്ടു തുടങ്ങിയത്.
അന്ന് രണ്ട് ലക്ഷം രൂപ കൊടുത്ത് തന്‍റെ ഇഷ്ട ബൈക്ക് സ്വന്തമാക്കാനുള്ള സാമ്പത്തിക സ്ഥിതിയിൽ ആയിരുന്നില്ല അദ്ദേഹം. പിന്നീടാണ് ഒരു രൂപ ശേഖരിച്ച് ബൈക്കിന് വേണ്ട പണം കണ്ടെത്താമെന്ന് യുവാവ് തീരുമാനിച്ചത്.
മൂന്ന് വർഷമെടുത്ത് തന്‍റെ മുറിയാകെ ഒരു രൂപ കൊണ്ട് നിറച്ച ഭൂപതി ഒടുവിൽ ആഗ്രഹിച്ചത് പോലെ തന്നെ ബൈക്ക് സ്വന്തമാക്കി.
Post a Comment