മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

അഴീക്കോട് മണ്ഡലം ജനസഭ

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംസ്ഥാനത്തെ 140 നിയമസഭ മണ്ഡലങ്ങളിലും  നടത്തിയ മയക്കു മരുന്നിനെതിരെ ജനകീയ സഭയുടെ അഴീക്കോട് മണ്ഡലം ജനസഭ കണ്ണാടിപ്പറമ്പ ദേശസേവ യു പി സ്കൂളിൽ വെച്ച് നടന്നു. പരിപാടി നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉത്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കാണി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി ഗിരിജ ആശംസയർപ്പിച്ചു സംസാരിച്ചു. രാധാകൃഷ്ണൻ കാവുമ്പായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു . പാവം പപ്പൻ ഒരു പാഠം അഥവാ പ്രാന്ത് ലഹരി വിരുദ്ധ ഏക പാത്ര നാടകവും അരങ്ങേറി. തുടർന്ന് അവളിടം നാറാത്ത് യുവതി ക്ലബ്ബ് ട്രഷറർ സനില ജനസഭ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . പരിപാടിയിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ജംഷീർ സ്വാഗതവും  അനുരാഗ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്