പച്ച ഐഫോണിന് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ
ഐഫോണ്‍ 13 പ്രോയ്ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിള്‍. പച്ച നിറത്തിലുള്ള വേരിയന്റിന് 23,000 രൂപയുടെ വിലക്കുറവ് വരെ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതോടെ ഈ നിറത്തിലുള്ള ഐഫോണ്‍ 13 പ്രോയുടെ വില 96,900 രൂപയായി. ഐഫോണ്‍ 13ന്റെ വില 50,900 ത്തിലും എത്തി.
ആപ്പിള്‍ ഐസ്റ്റോറില്‍ നിന്ന് വാങ്ങുമ്പോഴാണ് ഇത്ര വിലക്കുറവില്‍ ഐഫോണ്‍ വാങ്ങാന്‍ സാധിക്കുന്നത്. ഐഫോണ്‍ 13 പ്രോയുടെ 128 ജിബി, 256 ജിബി, 512ജിബി എന്നീ വേരിയന്റുകള്‍ക്കെല്ലാം ഓഫര്‍ ബാധകമാണ്. 256 ജിബി വേരിയന്റിന്റെ യഥാര്‍ത്ഥ വില 1,06,900 രൂപയും, 512 ജിബി വേരിയന്റിന്റെ വില 1,26,900 രൂപയുമാണ്.
ഐസിഐസിഐ, എസ്ബിഐ ബാങ്കിന്റെ കാര്‍ഡുകള്‍ ഉപയോഗിച്ച് ട്രാന്‍സാക്ഷന്‍ നടത്തുമ്പോഴുള്ള 5000 രൂപയുടെ ക്യാഷ് ബാക്ക്, ഐഫോണ്‍ തഞ 64 ജിബി എക്സചേഞ്ച് ചെയ്യുമ്പോഴുള്ള 18,000 രൂപ എന്നിവയെല്ലാം ചേര്‍ത്താണ് 23,000 രൂപയുടെവിലക്കുറവ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
Post a Comment