മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

തൊരപ്പന്‍ സന്തോഷും കൂട്ടാളിയും വീണ്ടും പോലീസ് പിടിയില്‍



തൊരപ്പന്‍ സന്തോഷും കൂട്ടാളിയും വീണ്ടും പോലീസ് പിടിയില്‍. വെള്ളര്‍വള്ളി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്.

പുലിക്കുരുമ്പയിലെ നെടുമല സന്തോഷ് എന്ന തൊരപ്പന്‍ സന്തോഷ് (40), മാഹി സ്വദേശി പട്ടാണിപ്പറമ്പത്ത് പി.പി രാകേഷ് (34) എന്നിവരെയാണ് പേരാവൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇന്നലെ രാത്രിയാണ് സംഘത്തെ കൂട്ടുപുഴ വെച്ച് പിടികൂടിയത്. ഇന്ന് ഉച്ചക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. ഫെബ്രുവരി 21നാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്.

ക്ഷേത്ര ചുറ്റമ്പലത്തിന്റെ ഓട് ഇളക്കി അകത്ത് കടന്ന് ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്താണ് ഭഗവാന് നിത്യേന ചാര്‍ത്തുന്ന സ്വര്‍ണ്ണ മാലയും താലിയും മോഷ്ടിച്ചത്. ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ച ഭണ്ഡാരത്തില്‍ നിന്നും പണവും കവര്‍ന്നിരുന്നു.

നിരവധി കേസുകളില്‍ പ്രതിയ തൊരപ്പന്‍ സന്തോഷ് അടുത്തിടെയാണ് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്.

പേരാവൂര്‍ ഡി.വൈ.എസ്.പി എ.വി.ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലിയിലായത്.




0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്