മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

വ്യാപര മേഖലക്ക്‌ ഭീഷണിയായി വഴിയോര വ്യാപാരത്തിനെതിരെ വ്യാപാരികൾ രംഗത്ത്.



ഭിക്ഷാടന മാഫിയ പോലെ പടർന്നു, വലിയ വാഹനത്തിൽ ചീമേനിയിൽ നിന്ന് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ കസേര, ബക്കറ്റ്, ട്രെകൾ, ടീപ്പോയി, പൂച്ചട്ടികൾ, തുടങ്ങി എല്ലാ സാധനങ്ങളും ദിവസക്കൂലിക്കു ആളെ ഇറക്കി കച്ചവടം നടത്തുന്ന വൻ സംഘങ്ങൾ കണ്ണൂരിൽ വ്യാപാര മേഖലയെ തകർക്കുന്നു. ഉപജീവനത്തിന് വേണ്ടി വഴിയോര കച്ചവടം ചെയ്യുന്നവരെ കൂടി വ്യാപാര മേഖലയുടെ ശത്രുക്കളാക്കാൻ ഈ മാഫിയകൾ കളിക്കുന്നതും കാണാതിരുന്നുകൂട. കോവിഡ് മൂലം തകർന്ന വ്യാപാരം ഉണരാൻ തുടങ്ങുമ്പോഴാണ് വൻ മാഫിയ ഗ്രാമങ്ങളെ കൂടി തകർത്തു കൊണ്ടിരിക്കുന്നത് വാടക വേണ്ട, ലൈസെൻസ് വേണ്ട, വൈദ്യുതി വേണ്ട, ടാക്സ് വേണ്ട, എല്ലാം തട്ടിപ്പ്.  അധികൃതർ ഇതൊക്കെ കണ്ടിട്ടും കണ്ണടക്കുന്നു. ലൈസൻസ് ഒരു ദിവസം വൈകിയാൽ ആയിരങ്ങൾ  പിഴയീടാക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ പതിനായിരങ്ങൾ നികുതിയിനത്തിൽ നഷ്ടമാവുന്നത് കാണാൻ തയ്യാറാവുന്നില്ല.

ഒരു ഹോട്ടാലോ, മറ്റ് പാനീയങ്ങളോ വിൽക്കുന്ന കടകൾക്ക് fessai, മറ്റ് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന അധികൃതർ റോഡരികിൽ ഒരു ആരോഗ്യ സുരക്ഷിതത്വവും ഇല്ലാതെ കൂണ് പോലെ മുളച്ചു പൊന്തുന്ന കരിമ്പ് ജ്യൂസ്, തുടങ്ങിയവയിൽ ഒരു പരിശോധനയും നടത്താതെ ലൈസൻസ് കടകളിൽ കയറി പീഡിപ്പിക്കുന്നത് എന്തുകൊണ്ടാണ്. ഇന്ന് മയ്യിൽ ടൗണിലും പരിസരത്തിലും റോഡരികിൽ വാഹനത്തിൽ കൊണ്ട് വന്ന്‌ കച്ചവടം നടത്തുകയായിരുന്ന മാഫിയകളെ വ്യാപാര വ്യവസായ സമിതിയും, ഏകോപന സമിതിയും സംയുക്തമായി എതിരിട്ടു. തുടർന്നും ഈ രീതിയിൽ വ്യാപാരം തുടർന്നാൽ ശക്തമായ പ്രതിഷേധ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. സമരത്തിന് സി. പി. ബാബു, ടി. വിനോദൻ, പി. കെ. നാരായണൻ, മജീദ് കരകണ്ടം, മജീദ് കൊറളായി, ശ്രീജേഷ് ഇരിങ്ങ, സുധാകരൻ, സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്