കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ റോഡിലുള്ള വ്യാപാര സമുച്ചയത്തിൽ തീപ്പിടിത്തം
കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ റോഡിലുള്ള വ്യാപാര സമുച്ചയത്തിൽ തീപ്പിടിത്തം. ഇന്ന് രാവിലെയാണ് അപകടം. റെയിൽവേ സ്റ്റേഷൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള എം.ആർ.എ റെസ്റ്റോറൻ്റ് അടക്കം പ്രവർത്തിക്കുന്ന കോപ്ലക്സിലാണ് തീപ്പിടിത്തം ഉണ്ടായത്.
വ്യാപാര സമുച്ചയത്തിലെ കൂറ്റൻ ജനറേറ്റർ പ്രവർത്തിക്കുന്ന റൂമിലാണ് തീപ്പിടിത്തം ഉണ്ടായത്. ജനററേറ്ററിൽ നിന്നാണ് തീ പടർന്നത് എന്നാണ് നിഗമനം.
വിവരമറിഞ്ഞ് സ്ഥലത്ത് കുതിച്ചെത്തിയ കണ്ണൂർ ഫയർ ആൻ്റ് റെസ്ക്യൂ ടീം പെട്ടെന്ന് തന്നെ തീയണച്ചതിനാൽ കൂടുതൽ സ്ഥലത്ത് തീ പടരുന്നത് തടയാനായി. അപകടത്തിന് ഇടയാക്കിയ കാരണം വ്യക്തമായിട്ടില്ല..
Post a Comment