നാലംഗകുടുംബത്തെ ഭാരതപ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ഒറ്റപ്പാലം: നാലംഗകുടുംബത്തെ ഭാരതപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പാലപ്പുറം വിളക്കിത്തറ അജിത്കുമാര്‍(34), കൂടെ താമസിച്ചിരുന്ന വിജിത(34), വിജിതയുടെ മക്കളായ ആര്യനന്ദ(14), അശ്വനന്ദ(6) എന്നിവരാണ് മരിച്ചത്. ലക്കിടിയിലെ വാടകവീട്ടില്‍ രാവിലെ മുതല്‍ ഇവരെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ചില ബന്ധുക്കളോടും സുഹൃത്തുക്കളോടും പുഴയില്‍ ചാടിമരിക്കുമെന്ന് അജിത്കുമാര്‍ സൂചിപ്പിച്ചിരുന്നുവത്രേ. പാലത്തിന് സമീപം തീരദേശറോഡില്‍ ഇവരുടെ ബോക്ക് കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും പരിശോധന നടത്തുകയായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട തെരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.
ഇവരുടെ വാടകവീട്ടില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ അത്മഹത്യാകുറിപ്പ് ലഭിച്ചു. ജീവിതപ്രയാസങ്ങള്‍ മൂലം മരിക്കുകയാണെന്നാണ് കത്തിലുള്ളതെന്ന് പോലീസ് പറഞ്ഞു. അജിത്ത്കുമാറും രണ്ട് മക്കളുള്ള വിജിതയും കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഒന്നിച്ച് ജീവിച്ചുവരികയാണ്.
ബന്ധുവിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ അജിത്കുമാറിന്റെ പേരില്‍ ചില ക്രിമിനല്‍കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പട്ടേക്കാനിടയുണ്ടെന്ന് ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Post a Comment