മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ




കണ്ണൂർ:-  പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ കണ്ണാടിപ്പറമ്പിലെ അസീബിനെ (36)  ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സം ഘവും അറസ്റ്റു ചെയ്തത്. 

ഇക്കഴിഞ്ഞ നവംബർ ഇരുപത്തിയൊന്നിന് രാത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവിനൊപ്പം മദ്യലഹരിയിൽ വീട്ടിലെത്തിയ ഇയാൾ പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെതുടർന്ന് പെൺകുട്ടി നാടുവിടുകയായിരുന്നു.

 പോലീസ് പിടിയിലായ പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് കണ്ണാടിപ്പറമ്പിൽ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റു ചെയ്ത പോലീസ് പ്രതിയെ വൈദ്യ പരിശോധനക്ക് വിധേ യമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്