മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഇനി ഫേസ്ബുക്ക് റീല്‍സിലൂടെ പണം സമ്പാദിക്കാം; പദ്ധതി പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ്

ഇനി ഫേസ്ബുക്ക് റീല്‍സിലൂടെ പണം സമ്പാദിക്കാം; പദ്ധതി പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ്




ഇനിമുതല്‍ ഫേസ്ബുക്ക് റീല്‍സിലൂടെയും പണം സമ്പാദിക്കാം. മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന റീല്‍സുകള്‍ ഫേസ്ബുക്കിലും ഷെയര്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും. മോണിറ്റൈസേഷന്‍ വഴിയാകും ക്രിയേറ്റേഴ്‌സിന് പണം സമ്പാദിക്കാനുള്ള അവസരമൊരുക്കുക. റീല്‍സ് ഇനിമുതല്‍ 'ഫേസ്ബുക്ക് വാച്ചിലും' ഉള്‍പ്പെടുത്തും.

റീല്‍സ് നിര്‍മ്മിക്കാനുള്ള പുതിയ ക്രിയേറ്റീവ് ടൂള്‍സും ഫേസ്ബുക്ക് ലഭ്യമാക്കും. റീല്‍സുകള്‍ കൂടുതലായി പ്രസിദ്ധീകരിക്കപ്പെടുന്ന ടിക്ടോകിന് സമാനമായ പ്ലാറ്റ്‌ഫോമുകളോട് മത്സരിക്കുകയാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ടിക്ടോകിന് നിരോധനം നിലനില്‍ക്കുന്നുണ്ട്. ഈ സാധ്യതയും ഫേസ്ബുക്ക് ഉപയോഗപ്പെടുത്തും. ടിക്ടോക് നിരോധനം ഏറ്റവും കൂടുതല്‍ ഗുണകരമായത് ഇന്‍സ്റ്റാഗ്രാമിനാണ്.

എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ മോണിറ്റൈസേഷന്‍ ടൂളുകളില്‍ ഇല്ലാത്തതിനാല്‍ ഉപയോക്താക്കള്‍ക്ക് പണം സമ്പാദിക്കുക സാധ്യമല്ല. നേരത്തെ യൂടൂബും റീല്‍സുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.




0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്