മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

ജില്ലാ കായികമേള സമാപിച്ചു.



കണ്ണൂർ: നെഹ്റു യുവകേന്ദ്ര കണ്ണൂർ, അഥീന നാടക- നാട്ടറിവ് വീട് സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാ തല കായിക മേള സംഘടിപ്പിച്ചു.

മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ ഉദ്ഘാടനം ചെയ്തു.  ജില്ലാ യൂത്ത് ഓഫീസർ കെ രമ്യ അധ്യക്ഷത വഹിച്ചു.  കായിക മേളയുടെ ബ്രോഷർ എം വി കുഞ്ഞിരാമൻ മാസ്റ്റർ  കെ സി ബിജുവിന് കൈമാറി പ്രകാശനം ചെയ്തു. ഇ എം സുരേഷ് ബാബു, നിസാം മയ്യിൽ, കെ സി സുരേഷ്, ഷംസീർ മയ്യിൽ, ശിഖ കൃഷ്ണൻ, പി കെ നാരായണൻ എന്നിവർ സംസാരിച്ചു.

മയ്യിൽ ഗ്രേഷ്യസ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ബാഡ്മിന്റൺ ഡബിൾസിൽ സി.എച്ച്.മെമ്മോറിയൽകല്യാശേരി ബ്ലോക്കിലെ റിയാസ് ഖാലിദ് കെ ടി ഫാസിൽ എം.പി എന്നിവർ ഒന്നാമതായപ്പോൾ ബോയ്സ് ആർട്സ് ആൻഡ്  സ്പോർട്സ് ക്ലബ് കുറ്റ്യാട്ടൂരിലെ മിഥുൻ മോഹൻ ടി.സി, ആദർശ് എ എന്നിവർ രണ്ടാമതായി.

നൂറ് മീറ്റർ ഓട്ടത്തിൽ പേരാവൂർ ബ്ലോക്കിലെ ശ്രീവിഘ്നേഷ് ഒന്നാമതായപ്പോൾ ഇരിട്ടി ബ്ലോക്കിലെ രാഹുൽ എം രണ്ടാമതായി.

ഇരുന്നൂർ  മീറ്റർ ഓട്ടത്തിൽ ഇരിക്കൂർ ബ്ലോക്കിലെ 

ജംഷീർ കെ വി ഒന്നാമതായി. ഇരിട്ടി ബ്ലോക്കിലെ രാഹുൽ എം രണ്ടാമതായി. മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന സെവൻസ് ഫുഡ്ബോളിൽ പേരാവൂർ ബ്ലോക്കിലെ 

സ്വപ്ന ആലഞ്ചേരി ഒന്നാം സ്ഥാനവും തലശ്ശേരി ബ്ലോക്കിലെ യുവധാര കണ്ണാടി വെളിച്ചം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വടംവലി മത്സരത്തിൽ തലശ്ശേരി - പാനൂർ ബ്ലോക്കിലെ യുവധാര കണ്ണാടി വെളിച്ചം ഒന്നാമനും ചിറ ഗയ്സ്, എടക്കാട് ബ്ലോക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വിജയി കൾക്കുള്ള സമ്മാന വിതരണം മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ റിഷ്ന നിർവ്വഹിച്ചു. വിജയികൾക്കുള്ള മെഡൽ നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ കെ രമ്യ സമ്മാനിച്ചു. സംഘാടക സമിതി ചെയർമാൻ പി കെ നാരായണൻ അധ്യക്ഷനായിരുന്നു. ദിൽന കെ തിലക്, സി.പി. ബാബു എന്നിവർ സംസാരിച്ചു.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്