വീടിന് തീപിടിച്ച് അടുക്കള പൂര്‍ണമായി കത്തിനശിച്ചു
ശ്രീകണ്ഠാപുരം: വീടിന്റെ അടുക്കള തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു.
ശ്രീകണ്ഠാപുരം ആവണക്കോല്‍ വാര്‍ഡിലെ സണ്ണി പള്ളിനീരാക്കലിന്റെ വീട്ടിനാണ് തീപിടിച്ചത്.
ഇന്ന് രാവിലെ പത്തരക്കായിരുന്നു സംഭവം. സണ്ണിയും കുടുംബവും വീട് പൂട്ടി റബ്ബര്‍ടാപ്പിങ്ങിനായി പോയപ്പോഴാണ് തീപിടിച്ചത്.
ഇവര്‍ ജോലികഴിഞ്ഞ് തിരികെയെത്തിയപ്പോഴാണ് തീപിടിച്ച് അടുക്കള പൂര്‍ണമായി നശിച്ചവിവരം അറിയുന്നത്.
പോലീസില്‍ നിന്ന് വിവരം കിട്ടിയത് പ്രകാരം തളിപ്പറമ്പ് അഗ്നിശമനസേനയിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍
കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘം സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാര്‍ തീയണച്ചിരുന്നു.
അടുക്കളയിലുണ്ടായിരുന്ന ഫ്രിഡ്ജ്, മൈക്രോവേവ് ഓവന്‍, കിച്ചണ്‍കാബിന്‍, അടുക്കളയിലെ വയറിംഗ് എന്നിവ തീപിടുത്തത്തില്‍ നശിച്ചു.
Post a Comment