മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

National voters Day യുടെ ഭാഗമായി; മികച്ച വില്ലേജ് ഓഫീസറെ തിരഞ്ഞെടുത്തു



National voters Day യുടെ ഭാഗമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച വില്ലേജ് ഓഫീസർ ആയി കുറ്റ്യാട്ടൂർ  വില്ലേജ് ഓഫീസർ വി.അനിൽകുമാറിനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കുകയും, കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഊർജസ്വലതയോടെ പ്രവർത്തിക്കുകയും ചെയ്തതാണ് അനിൽകുമാറിനെ അംഗീകാരത്തിനു അർഹനാക്കിയത്.  ആലപ്പുഴ സ്വദേശിയായ അനിൽകുമർ കഴിഞ്ഞ മൂന്ന് വർഷമായി കുറ്റ്യാട്ടൂർ വില്ലേജ് ഓഫിസറാണ്. കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ അടുത്ത ദിവസം നടക്കുന്ന ലളിതമായ ചടങ്ങിൽ വച്ച് കലക്ടർ എസ്.ചന്ദ്രശേഖർ ഉപഹാരം അനിൽകുമാറിനു നൽകും.




0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്