മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

മയ്യിൽ കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ ദേശീയ നിലവാരത്തിലേക്ക്




മയ്യിൽ കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതികൾക്കു തുടക്കമായി. ആദ്യഘട്ടത്തിൽ മയ്യിൽ കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ  ഫാമിലി ഹെൽത്ത് സെന്റർ ആക്കി  ഉയർത്തും.  ഒരു കോടിയോളം രുപ ചെലവഴിച്ചാണ് മയ്യിൽ കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ കമ്മ്യുണിറ്റി ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തുന്നത്.

എട്ടു പഞ്ചായത്തുകളും, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയും അടക്കം ഉൾപ്പെടുന്ന ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിലെ ഏക കമ്മ്യുണിറ്റി ഹെൽത്ത് സെന്ററാണ് മയ്യിൽ കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ. കിടത്തി ചികിത്സ സൗകര്യം അടക്കമുള്ള ഇവിടെ മയ്യിൽ കൂടാതെ കുറ്റ്യാട്ടൂർ, മലപ്പട്ടം, കൊളച്ചേരി തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നായി ദിനംപ്രതി 300ലേറെ പേർ ചികിത്സ തേടിയെത്താറുണ്ട്.  നാഷനൽ ഹെൽത്ത് മിഷന്റെയു, സംസ്ഥാന സർക്കാറിന്റെയും ഫണ്ട് ഉപയോഗിച്ചാണ് കമ്മ്യുണിറ്റി ഫാമിലി  ഹെൽത്ത് സെന്ററായി മയ്യിൽ കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിനെ  ഉയർത്തുന്നത്. അടിസ്ഥാന സൗകര്യ വികസന ഭാഗമായി ലാബ്, ഫാർമസി, കേന്റീൻ, വാഹനപാർക്കിങ് ഏരിയ എന്നിവ കൂടുതൽ വിപുലീകരിക്കും. ഒരു കോടി രൂപ ചെലവഴിച്ചാണ് ഹൈടെക് നിലവാരത്തിലുള്ള പദ്ധതികൾ   നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് തീരുമാനമെന്ന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ റോബർട്ട് ജോർജ് അറിയിച്ചു.

മയ്യിൽ സിഎച്ച്സിയെ കമ്മ്യുണിറ്റി ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്താനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനത്തിൽ ഏറെ സന്തോഷിക്കുന്നതായി മെഡിക്കൽ ഓഫിസർ ഡോ. പി.കെ. കാർത്യായനി പറഞ്ഞു.




0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്