മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

വായ്പ എടുത്ത 8000 രൂപ തിരികെ അടയ്ക്കാത്തതിന് ഓൺലൈനിൽ ലോൺ നൽകുന്ന ആപ്പിന്റ ഭീഷണി: മലയാളി യുവാവ് ആത്മഹത്യ ചെയ്തു



കണ്ണൂര്‍: ഓണ്‍ലൈന്‍ ആപ്പിന്റെ ഭീഷണിയെ തുടര്‍ന്ന് മലയാളി യുവാവ് പൂനെയില്‍ ആത്മഹത്യ ചെയ്തു. 22 കാരനായ യുവാവ് പൂനെയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്നു. കണ്ണൂര്‍ അണ്ടല്ലൂര്‍ സ്വദേശിയായ അനിതലയത്തില്‍ അനുഗ്രഹ് ആണ് മരിച്ചത്.

ഓണ്‍ലൈനായി വായ്പകള്‍ നല്‍കുന്ന ഒരു മൊബൈല്‍ ആപ്പില്‍ വഴി 8000 രൂപയാണ് വായ്പയെടുത്തത്. തുടര്‍ന്ന് ഇതിന്റെ പേരില്‍ ഇയാളുടെ കോണ്ടാക്ടിലുള്ളവര്‍ക്കെല്ലാം ഓണ്‍ലൈന്‍ ആപ്പില്‍ നിന്നും മെസേജുകള്‍ ലഭിച്ചിരുന്നതായും അനുഗ്രഹിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ആപ്പ് വഴി പ്രചരിപ്പിച്ചതായുമാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.

ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് വായ്പ എടുത്ത പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടിരുന്നു എന്നാണ് പോലീസ് പറയുന്നത്. യുവാവിന്റെ ചിത്രം മോര്‍ഫ് ചെയ്തു സുഹൃത്തുക്കള്‍ക്ക് സ്ഥാപനം അയച്ചുകൊടുത്തുന്നുവെന്നും സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പരാതി.

ഈ സംഭവത്തിനെ തുടര്‍ന്ന് അനുഗ്രഹ് വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ഇവര്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി അനുഗ്രഹിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അണ്ടലൂര്‍ അനിതാലയത്തില്‍ പ്രകാശന്‍ അനിത ദമ്ബതികളുടെ മകനാണ് അനുഗ്രഹ്. നാട്ടുകാര്‍ അപ്പുവെന്നു വിളിച്ചിരുന്ന അനുഗ്രഹ് കുടുംബത്തിന് താങ്ങും തണലുമാവാനാണ് പൂണെയിലേക്ക് പോയത്. അനുഗ്രഹിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്