മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

മാണിയൂർ അബ്ദുൽ ഖാദർ അൽഖാസിമി നിര്യാതനായി



പ്രമുഖ പണ്ഡിതനും കാസർകോട് പയ്യക്കി ഉസ്താദ് അക്കാദമി പ്രിൻസിപ്പലും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ മാണിയൂർ അഹമ്മദ് മുസ്‌ലിയാരുടെ സഹോദരൻ മാണിയൂർ അബ്ദുൽ ഖാദർ അൽഖാസിമി (62) ഇന്ന് രാവിലെ ഏഴ് മണിക്ക് നിര്യാതനായി.

ഹൃദയാഘാതത്തെ തുടർന്ന് എടവച്ചാലിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. നന്തി ദാറുസലാമിൽ മുദരിസ് ആയിരുന്ന അബ്ദുൽ ഖാദർ അൽഖാസിമി ഒളവറ, മാങ്കാവ്‌, ബംഗളൂരു തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11.00 മണിക്ക് എടവച്ചാൽ പള്ളിയിലും സംസ്കാരം ഉച്ചയ്ക്ക് 12.30ന് മാണിയൂർ പാറാൽ ജുമാമസ്ജിദ് ഖബർസ്ഥാനിലും നടക്കും.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്