മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

കക്ഷി-രാഷ്ട്രീയം മാറിനിന്നു;    "ഓര്‍മക്കൂട്-22ല്‍ ഒന്നിച്ചിരുന്നു                  കൊളച്ചേരിയുടെ മുന്‍ സാരഥികള്‍



കൊളച്ചേരി: നാടിന് വേണ്ടി അപ്പുറത്തും ഇപ്പുറത്തും നിലകൊണ്ടവര്‍ ഒത്തുകൂടി കക്ഷി-രാഷ്ട്രീയമില്ലാതെ "ഓര്‍മക്കൂട്-22"ല്‍. വികസനത്തിന് വേണ്ടി ഐക്യപ്പെടലിന്റെ പ്രാധാന്യം വിളിച്ചോതി കൊളച്ചേരി പഞ്ചായത്തിലെ മുന്‍ ജനപ്രതിനിധി- സ്റ്റാഫ് സംഗമം.                                           

 കൊളച്ചേരി പഞ്ചായത്തിലെ 2010-15 കാലത്തെ ഭരണ, പ്രതിപക്ഷാംഗങ്ങളും ജീവനക്കാരുമാണ് ഓർമക്കൂട് സ്നേഹ സംഗമം പരിപാടിയില്‍ ഒത്തുകൂടിയത്. ഭരണ, പ്രതിപക്ഷ അംഗങ്ങളെല്ലാവരുടെയും പങ്കാളിത്തത്താല്‍ സമ്പന്നമായിരുന്നു                     കാട്ടാമ്പള്ളി കൈരളി ഹെറിട്ടേജ് ഹൗസ് ബോട്ടില്‍ സംഘടിപ്പിച്ച സംഗമം. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഗമം സംഘടിപ്പിച്ചത്. അന്നത്തെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്‌, വിവിധ സ്ഥിരം സമിതി   അധ്യക്ഷന്‍മാര്‍, ഭരണ, പ്രതിപക്ഷ അംഗങ്ങൾ, സെക്രട്ടറിമാർ,

 ഉദ്യോഗസ്ഥർ, നിർവഹണ ഉദ്യോഗസ്ഥർ എല്ലാവരും ഉണ്ടായിരുന്നു പരിപാടിയില്‍. പ്രായമോ, പദവിയോ വേര്‍തിരിവില്ലാതെ വിവിധ കലാ-കായിക പരിപാടിയിലും ഇവര്‍ പങ്കാളികളായി. തികച്ചും വേറിട്ട അനുഭവമായിരുന്നു സംഗമം. 2010-15 ഭരണ കാലയളവിലെ ഓര്‍മകളും എല്ലാവരും ഇന്നത്തെ പോലെ അന്നും ഐക്യം നിലനിർത്താൻ ഭരണ സമിതിക്ക് സാധിച്ചിരുന്നു. ഭരണ സമിതി- ഉദ്യോഗസ്ഥ കൂട്ടുകെട്ടില്‍ നാടിന്റെ മാറ്റത്തിനൊപ്പം സഞ്ചരിച്ചവരാണ് മുന്‍ സാരഥികള്‍. മറ്റൊരു ഭരണ സമിതിക്കും അവകാശപ്പെടാനാകാത്ത മികവ് കൊളച്ചേരിക്കുണ്ടായിരുന്നുവെന്ന് മറ്റ് പഞ്ചായത്തുകളില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക്  സമ്മാനങ്ങള്‍ നല്‍കുന്നതിനൊപ്പം കൂട്ടത്തിലെ ഭാഗ്യവാന് മറ്റുള്ളവര്‍ കയ്യിൽ കരുതിയ സമ്മാനപ്പൊതിയും പരസ്പരം കൈമാറി. ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഓർമക്കൂട് -2022 സ്നേഹോപഹാരവും പരസ്പരം കെെമാറി.പ്രമുഖ ട്രൈനർ ഷാഫി പാപ്പിനിശ്ശേരിയുടെ "ഹാപ്പി ലൈഫ്" പരിപാടിയും സംഗമത്തിന് മാറ്റ് കൂട്ടി. 



  മുൻ വൈസ് പ്രസിഡന്റ് ടി വി മഞ്ജുളയുടെ അധ്യക്ഷയിൽ മുൻ പ്രസിഡന്റ് കെ കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. ആ കാലത്തെ ഭരണസമിതി അംഗങ്ങളായ എം ദാമോദരൻ, കെ ബാലസുബ്രഹ്മണ്യം, സി മുഹമ്മദ്, കെ സി പി ഫൗസിയ, കെ വി അസ്മ,  കെ എം പി സറീന, ടി പി സീന, ഇ കെ അജിത, പി പി സി മുഹമ്മദ് കുഞ്ഞി, ടി ലത്തീഫ്, കെ ശോഭന, മുൻ ഭരണസമിതി കാലയളവിലെ സെക്രട്ടറിമാരായ അബ്ദുൽ റഷീദ്, കെ ബി ശംസുദ്ദീൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എ മനോജ് കുമാർ, സുധീഷ് മുല്ലക്കൊടി, സന്തോഷ് കുമാർ, ഐസിഡിഎസ് സൂപ്പർവൈസർ എം രജനി, അശോകൻ അഴീക്കോട്, രാജൻ, രാജേഷ്, ഇസ്മായിൽ കായച്ചിറ, സംഘാടക സമിതി ചെയർമാൻ കെ അനിൽകുമാർ,  കൺവീനർ മൻസൂർ പാമ്പുരുത്തി സംസാരിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്