നടൻ ജി.കെ. പിള്ള അന്തരിച്ചു; വിടവാങ്ങിയത് സൈനികക്യാംപില്‍ നിന്ന് അഭിനയരംഗത്തേക്ക് എത്തിയ നടൻ
തിരുവനന്തപുരം:
സിനിമ, സീരിയല്‍ നടന് ജി.കെ. പിള്ള (97) അന്തരിച്ചു. വില്ലന്‍വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ആറു പതിറ്റാണ്ടിലേറെ അഭിനയരംഗത്ത് സജീവമായിരുന്ന അദ്ദേഹം 325ലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
1954ല്‍ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. അശ്വമേധം, ആരോമല്‍ ഉണ്ണി, ചൂള, ആനക്കളരി തുടങ്ങി കാര്യസ്ഥന് വരെ ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. 13 വര്‍ഷം സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Post a Comment