കേരള സാംസ്‌ക്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് നേടി ശരത് കൃഷ്ണൻ
ശരത്കൃഷ്ണന് കേരള സർക്കാരിൻ്റെ സാംസ്കാരിക വകുപ്പിൻ്റെ വജ്രജൂബിലി ഫെല്ലോഷിപ്പ്. കലയേയും പൊതുപ്രവർത്തനത്തെയും സാമൂഹ്യനന്മക്കായി കൂട്ടിയിണക്കുന്ന യുവത്വമാണ് ശരത്തിന്റേത്. കുട്ടിക്കാലത്തേ നാടൻപാട്ടുകളോട് കൂട്ടുകൂടുകയും അവയ്ക്കൊപ്പം സഞ്ചരിക്കുകയും ചെയ്ത കലാകാരന് അർഹമായ അംഗീകാരമാണ് ഇപ്പോൾ ലഭിചിരിക്കുന്നത്. ഗ്രാമിക കണ്ണൂരിൻ്റെയും ഒറപ്പടി അഥീന നാടക നാട്ടറിവ് വീടിൻ്റെയും പാട്ടുകാരൻ ആണ്. കണ്ണൂർ നെഹ്റു യുവകേന്ദ്രയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തെ പ്രതിനിധീകരിച്ച് രണ്ടു വർഷം നാഷണൽ യൂത്ത് വളണ്ടിയർ ആയും പ്രവർത്തിച്ചിട്ടുണ്ട്.
ശരത്തിന് നാറാത്ത് വാർത്തയുടെ അഭിവാദ്യങ്ങൾ.
Post a Comment