നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്ര ആരാധനാ മഹോൽസവം
നാറാത്ത്: നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ആരാധനാ മഹോൽസവം 2022 ജനുവരി 13,14 (ധനു 29,30) വ്യാഴം,വെള്ളി ദിവസങ്ങളിൽ ബഹു:ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പൂന്തോട്ടത്ത് പുടയൂർ ഇല്ലാത്ത് പാണ്ഡുരംഗൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു
13 ന് വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് പുതുതായി നിർമിച്ച വഴിപാട് കൗണ്ടർ ക്ഷേത്രം മാതൃസമിതിയുടെ ഈശ്വര പ്രാർഥനയോടെ ആരംഭിക്കുന്ന ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ പി.ടി.രമേശൻ്റെ അധ്യക്ഷതയിൽ ബഹു:മലമ്പാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ശ്രീ.എം.ആർ.മുരളി ഉദ്ഘാടനം നിർവഹിക്കും. ക്ഷേത്രം രക്ഷാധികാരി കമ്മാരൻ നായർ ഉപഹാര സമർപ്പണവും സോപാന രത്നം പയ്യന്നൂർ കൃഷ്ണമണി മാരാർ ആശംസ പ്രസംഗവും നടത്തും ചടങ്ങിൽ ക്ഷേത്രം എക്സി: ഓഫീസർ അജിത്ത് പറമ്പത്ത് സ്വാഗതവും ക്ഷേത്രം സെക്രട്ടറി ശ്രീ.എം.ഹരിദാസൻ നന്ദിയും രേഖപ്പെടുത്തും.
തുടർന്ന് വൈകു: 6.45ന് പൂജനീയ സ്വാമി വൈകല്യാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ വിഷ്‌ണു സഹസ്രനാമാർച്ചന തിരുവത്താഴകൂവം അളന്ന് തിരുവത്താഴപൂജ.
രാത്രി 7 മണിക്ക് പാലക്കാട് പ്രബന്ധ ചൂഢാമണി പൊതിയിൽ നാരായണ ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്.
14 ന് വെള്ളിയാഴ്ച രാവിലെ അഭിഷേകം, മലർനിവേദ്യം, ഗണപതി ഹോമം, ഉഷപൂജ - 2021 മെയ് 1 മുടങ്ങിപോയ പ്രതിഷ്ഠാ ചടങ്ങുകൾ ഇതോടൊപ്പം നടത്തപ്പെടുന്നു.
തുടർന്ന് വിശേഷാൽ 16 പൂജ, ഒറ്റക്കലശത്തോടുകൂടി ഉപദേവന്മാരുടെ പൂജകൾ.
9.30 മുതൽ വിഷ്ണു ക്ഷേത്രത്തിൽ നവകം, പഞ്ചഗവ്യം അഭിഷേകം ചെയ്ത് ഉച്ച:പൂജ ശ്രീഭൂത ബലി, തിടമ്പെഴുന്നള്ളിപ്പ് കഴിഞ്ഞ് അകത്തെഴുന്നള്ളിപ്പ്.
ഉച്ചയ്ക്ക് 1 മണി മുതൽ 2.30 വരെ പ്രസാദ സദ്യ
വൈകു .5 മണിക്ക്. പയ്യന്നൂർ കൃഷ്ണമണിമാരാർ & പാർട്ടി അവതരിപ്പിക്കുന്ന വാദ്യം, കേളികൊട്ട്.
രാത്രി 7.30ന് നാദസ്വര സേവ, ഇരട്ട തായമ്പക, അഷ്ടപതി, പഞ്ചവാദ്യം, മേളം ബ്രഹ്മശ്രീ ചേതൻ അഗ്നിത്തായ തച്ചങ്ങാടിൻ്റെ കാർമികത്വത്തിൽ തിടമ്പുനൃത്തം തുടർന്ന് അത്താഴപൂജയോടെ ഉത്സവത്തിന് സമാപനം കുറിക്കും
NB: പ്രസാദ സദ്യയ്ക്ക് വേണ്ടി സാധനങ്ങൾ സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ 12.01.2022ന് മുമ്പായി ക്ഷേത്ര ഭാരവാഹികളെ അറിയിക്കേണ്ടതാണ് . സഹസ്ര നാമർച്ചനയിൽ പങ്കെടുക്കുന്നവർ പൂവും വിളക്കും ഇലയും കൊണ്ടുവരേണ്ടതാണ്.
Post a Comment