മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

എസ് സി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു



നാറാത്ത് ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ എസ് സി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ ഉത്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് കെ ശ്യാമള അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കാണി ചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എൻ മുസ്തഫ, മെമ്പർ സൈഫുദ്ദീൻ നാറാത്ത്, ഷീജ ടീച്ചർ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. ഇംപ്ലിമെന്റ് ഓഫീസർ അജിത ടീച്ചർ സ്വാഗതവും എസ് സി പ്രമോട്ടർ കെ ബൈജു നന്ദിയും പറഞ്ഞു. 

2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി 71വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്