മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

NM Media...

സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിൽ അപ്രതീക്ഷിത അതിഥിയായി മുൻ ധനകാര്യ മന്ത്രി ഡോ: തോമസ് ഐസക് 



മയ്യിലിൻ്റെ ഏറ്റവും വലിയ മൂലധനനിക്ഷേപം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. 34 ഗ്രന്ഥശാലകൾ. ഒരു കുഞ്ഞുഗ്രാമത്തിൽ തലയുയർത്തി നിൽക്കുന്ന സർഗാത്മക നിർമിതികൾ. രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൈസ്ഡ് ലൈബ്രറി പഞ്ചായത്ത്. 33.08 ചതുരശ്ര കിലോമീറ്ററിൽ 34 ലൈബ്രറികൾ ലോകത്തെ മറ്റൊരു ഭൂമുഖത്തുമല്ല. ശരാശരി 892 പേർക്ക് ഒരു ഗ്രന്ഥാലയം വികസിത രാഷ്ട്രങ്ങൾക്കു പോലും സ്വപ്നം കാണാനാവാത്ത നേട്ടമാണ്. ഓരോ 239 കുടുംബങ്ങൾക്കുമുണ്ട് ഒരു പബ്ലിക് ലൈബ്രറി. ഓരോ കുടുംബത്തിലേയും 1.5 പേർ ലൈബ്രറി അംഗങ്ങൾ.

പ്രാദേശിക വികസനത്തിൽ, വികേന്ദ്രീകൃത ആസൂത്രണത്തിൽ ഈ 'പ്രവർത്തന മൂലധനത്തെ' എങ്ങിനെയൊക്കെ കൂട്ടിയിണക്കാമെന്ന ചർച്ചകളുടെ ഭാഗമായാണ് മുൻധനമന്ത്രിയും കേരളത്തിലെ വികേന്ദ്രീകൃത വികസന വിപ്ലവത്തിൻ്റെ സാരഥിയുമായ ഡോ.തോമസ് ഐസക് സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിൽ അപ്രതീക്ഷിതമായി എത്തിയത്.തിരക്കിട്ട പരിപാടികൾക്കിടയിലും ലൈബ്രറി സന്ദർശിക്കണമെന്ന ആഗ്രഹം ഐസക് ഒപ്പമുള്ളവരെ അറിയിക്കുകയായിരുന്നു. സാക്ഷരതാ പ്രസ്ഥാനത്തിൻ്റെ പതാകവാഹകരായിരുന്നു മയ്യിലെ ലൈബ്രറികൾ. ജനകീയാസൂത്രണത്തിൻ്റെ മയ്യിൽ മോഡലിൻ്റെ ജീവനാഡിയും ലൈബ്രറികളായിരുന്നു.

പുതിയ കാലത്തെ വികസനത്തിൽ ഇതേക്കാൾ മഹത്തരമായ മൂലധനമെന്തുണ്ടെന്നാണ് മയ്യിൽ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഫോക്കസ് ഗ്രൂപ്പ് ചർച്ചയിൽ ഐസക് ചോദിച്ചത്. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ,

പഞ്ചായത്ത് പ്രസിഡൻ്റും സഫ്ദർ ഹാഷ്മി ലൈബ്രറി നിർവാഹക സമിതി അംഗവുമായ കെ കെ റിഷ്ന, മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനി സിഇഒ യു ജനാർദ്ദനൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. നൃത്തപഠിതാക്കളും അധ്യാപിക കലാമണ്ഡലം ഗാഥയും ലൈബ്രറി പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്