സംഘമിത്ര കലാസാംസ്കാരിക കേന്ദ്രത്തിൻ്റ നേതൃത്വത്തിൽ സ്നേഹാദരം സംഘടിപ്പിച്ചു
കമ്പിൽ ടൗണിൽ 45 വർഷം ആതുരശുശ്രൂഷ രംഗത്ത് സേവനം നടത്തിയ ഡോകടർ പി ഭരതനും കോവിഡ് പ്രതിരോധ രംഗത്ത് മികച്ച സേവനം നടത്തുന്ന കൊളച്ചേരി പഞ്ചായത്തിലെ ആശാ വർക്കർമാരെയും സംഘ മിത്രകലാ സാംസ്കാരിക കേന്ദ്രം ആദരിച്ചു. കെവി സുമേഷ് MLA ഉപഹാര വിതരണം നടത്തി. കെ.രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.സി സീമ ,ഇ കെ അജിത ,ആശാ വർക്കേഴ്സ് യൂനിയൻ മയ്യിൽ ഏരിയാ സെക്രട്ടറി കെ.പത്മിനി പ്രസംഗിച്ചു. എം.ശ്രീധരൻ സ്വാഗതവും എ.കൃഷ്ണൻ നന്ദിയും പറഞ്ഞു
Post a Comment