മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ന്യൂസ് സ്പോട്ട് 24

പറശ്ശിനി തിരുവപ്പന മഹോത്സവത്തിന് ഡിസംബർ 2ന് കൊടിയേറും



പറശ്ശിനിക്കടവ് : ഈ വർഷത്തെ പറശ്ശിനിമടപ്പുര മുത്തപ്പൻ പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബർ 2ന് കൊടിയേറുമെന്ന് മടപ്പുര ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും തിരുവപ്പന മഹോത്സവം നടത്തുക.

വ്യാഴാഴ്ച രാവിലെ 11ന് മാടമന ഇല്ലത്തു വലിയ തമ്പ്രാക്കൾ നാരായണൻ നമ്പൂതിരി കൊടിയേറ്റ് നടത്തുന്നതോടെ ഉത്സവച്ചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്ക് 1 മണിക്ക് മുത്തപ്പൻ വെള്ളാട്ടത്തിൻ്റെ മലയിറക്കൽ ചടങ്ങ് നടത്തും. വൈകുന്നേരം 3.30യോടുകൂടി തയ്യിൽ തറവാട്ടുകാരുടെ കാഴ്ചവരവ് സംഘം മടപ്പുരയിലേക്ക് പ്രവേശിക്കുന്നതോടെ കോഴിക്കോട്, വടകര എന്നിവിടങ്ങളിൽ നിന്നുൾപ്പെടെയുള്ള 15 ഓളം ഭജന സംഘങ്ങൾ മടപ്പുരയിലേക്ക് പ്രവേശിക്കും.

സന്ധ്യക്ക് ശേഷം ദീപാരധനയോടെ മുത്തപ്പൻ വെള്ളാട്ടവും രാത്രി 10 മണിയോടെ മുത്തപ്പൻ അന്തിവേലയും നടക്കും. തുടർന്ന് പഞ്ചവാദ്യത്തിൻറെ അകമ്പടിയോടുകൂടി കലശം എഴുന്നള്ളിച്ച് മടപ്പുരയിലേക്ക് യാത്ര ആരംഭിക്കും. ആ സമയത്ത് ആചാരപ്രകാരമുള്ള കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും.

3 ന് രാവിലെ 5 മണിയോടു കൂടി തിരുവപ്പന വെള്ളാട്ടം ആരംഭിക്കും. തുടർന്ന് മുത്തപ്പൻ ഭക്തജനങ്ങൾക്ക് അനുഗ്രഹം നൽകും. കണ്ണൂർ ന്യൂസ്‌ ഓൺലൈൻ രാവിലെ 10 മണിയോടെ 15 ഓളം വരുന്ന മുത്തപ്പൻ ഭജന സംഘങ്ങളെ അനുഗ്രഹിച്ച് തിരിച്ചയക്കും. വൈകുന്നേരം 6.30ന് വെള്ളാട്ടവും ഉണ്ടായിരിക്കും.

ഞായറാഴ്ച ദിവസം മുത്തപ്പൻ കെട്ടിയാട്ടം, കുട്ടികൾക്കുള്ള ചോറൂണ്, പ്രസാദ ഊട്ട് , ചായ വിതരണം എന്നിവ ഉണ്ടായിരിക്കുന്നതല്ല. ഡിസംബർ 5, 6 ദിവസങ്ങളിൽ രാത്രിയിൽ കേരളത്തിലെ പ്രഗത്ഭരായ കലാകരന്മാരെ പങ്കെടുപ്പിച്ച് പറശിനി മടപ്പുര ശ്രീ മുത്തപ്പൻ കഥകളിയോഗം അവതരിപ്പിക്കുന്ന ഗംഭീര കഥകളിയും ഉണ്ടായിരിക്കും.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്