കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ശിവക്ഷേത്രത്തിൽ ഒൻപതാമത് മഹാരുദ്രയജ്ഞം ഒക്ടോബർ 31 മുതൽ നവംബർ 11 വരെ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെയും യജ്ഞാചാര്യൻ കീഴേടം രാമൻ നമ്പൂതിരിയുടേയും മുഖ്യകാർമികത്വത്തിൽ നടക്കും
അപൂർവമായ മഹാരുദ്രയജ്ഞം ഇത് എനിക്കു വേണ്ടിയല്ല എന്ന ബോധത്തോടെ ആണു യജ്ഞം ചെയ്യുന്നത്∙11 പേർ 11 ദിവസം 11 ഉരു വീതം ചൊല്ലിയാൽ മഹാരുദ്രയജ്ഞം∙ വെള്ളം, വായു, ഭൂമി, കാട് ഇവയെ ദേവതയായി കാണുന്നതാണു ഭാരതീയ സംസ്കാരം. ഈ ദേവതമാരുടെ പ്രീതിക്കുവേണ്ടിയാണ് യജ്ഞങ്ങൾ നടത്തുന്നത്. 'ഇദം നമമ' ഇത് എനിക്കു വേണ്ടിയല്ല എന്ന ബോധത്തോടെ ആണുയജ്ഞം ചെയ്യുന്നത്. ലോകശാന്തിയിലേക്കുള്ള കവാടമാണ് യജ്ഞസംസ്കാരമെന്നു പറയുന്നത്. ലോകത്തിലെ സമസ്ത ജീവജാലങ്ങൾക്കും, ചരാചരങ്ങൾക്കും സുഖത്തിനും ശാന്തിക്കും വേണ്ടിയാണ് യജ്ഞങ്ങൾ എന്നാണു വിശ്വാസം.മനുഷ്യന്റെ ചെയ്തികളെല്ലാം യജ്ഞമായിത്തീരുക എന്നതാണു ധർമം. ആ ധർമബോധത്തിലേക്കു മനുഷ്യനെ നയിക്കാൻ കഴിഞ്ഞാൽ അത് എല്ലാ ഭയങ്ങളിൽ നിന്നും മോചനം നൽകുന്നു. അതിരുദ്ര മഹായജ്ഞത്തിൽനിന്നുള്ള ചൈതന്യത്തെ കൂടുതൽ ചൈതന്യവത്താക്കുകയാണ് ഓരോ വർഷവും നടക്കുന്ന മഹാരുദ്രയജ്ഞങ്ങൾ. യജ്ഞചൈതന്യപൂർത്തീകരണം നടക്കുന്നതോടെ യജ്ഞത്തിൽ പങ്കെടുക്കുന്നവർക്കും പ്രകൃതിക്കും ലോകത്തിലും ആത്മശാന്തി കൈവരുമെന്നാണ് വിശ്വാസം. 11 ലഘു രൂദ്രങ്ങൾ ചേർന്നാണ് ഒരു മഹാരുദ്രം. 11 പേർ 11 ദിവസം 11 ഉരു വീതം ചൊല്ലിയാൽ മഹാരുദ്രയജ്ഞം.പുരാണകാലം മുതൽ എട്ടു സ്ഥലങ്ങളിൽ മാത്രമേ അതിരുദ്ര മഹായജ്ഞം നടന്നിട്ടുള്ളുവെന്നാണ് ആചാര്യൻമാർ പറയുന്നത്. എട്ടാമത്തെ അതിരുദ്ര മഹായജ്ഞത്തിനു വേദിയാകാൻ ഭാഗ്യം ലഭിച്ചതു പുണ്യഭൂമിയായ കണ്ണാടിപ്പറമ്പ് ശ്രീധർമശാസ്താ ശിവക്ഷേത്ര സന്നിധിയിലാണ്. അന്ന് 15 ലക്ഷത്തിലേറെ ആളുകൾ യജ്ഞഭൂമിയിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു. ഇപ്പോൾ നടക്കുന്നതു ഒൻപതാമത് മഹാരുദ്ര യജ്ഞമാണ്. ലോകശാന്തിക്കായി യജ്ഞവേദിയിൽ എല്ലാ ദിവസവും രാവിലെ അഞ്ചുമുതൽ ഗണപതിഹോമം, ശ്രീരുദ്ര കലശപൂജ, ശ്രീരുദ്രഹോമം, ശ്രീരുദ്രജപം, രുദ്രാഭിഷേകം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എല്ലാ ദിവസവും നവകാഭിഷേകം, വിശേഷാൽ പൂജകൾ ഉച്ചയ്ക്ക് വടക്കേ കാവിൽ കലശം ,വൈകു: ദീപാരാധന, ഭഗവതിസേവ എന്നിവ നടക്കു ന്നുണ്ട്.11നു രാവിലെ എട്ടിനു മഹാരുദ്രയജ്ഞത്തിലെ അതിവിശിഷ്ടമായ വസോർധാരയും മഹാരുദ്രാഭിഷേകവും നടക്കും തുലാം മാസത്തെ രണ്ടാം ശനിയാഴ്ചയായ ഇന്ന് ശനിശ്വര ദർശനത്തിനായും വിശേഷാൽ വഴിപാടുകൾ കഴിപ്പിക്കാനും നിരവധി ഭക്തജനങ്ങൾ എത്തി.കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ഭക്തജനങ്ങൾക്ക് രാവിലെ 6 മുതൽ 11 വരേയും വൈകു: 5.30 മുതൽ 7.30 വരേയും ദർശന സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.
Post a Comment