മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മുച്ചിലോട്ട് കളിയാട്ടത്തിന് അനുവാദത്തിനായി മുഖ്യമന്ത്രിക്ക് നിവേദനം നൽകി

മുച്ചിലോട്ട് കളിയാട്ടത്തിന് അനുവാദത്തിനായി മുഖ്യമന്ത്രിക്ക് നിവേദനം നൽകി


കണ്ണൂർ ഏരിയാ മുച്ചിലോട്ട് ക്ഷേത്ര കൂട്ടായ്‌മയും കണ്ണൂർ ഏരിയ വാണിയ സമുദായ സമിതിയും ചേർന്ന് മുച്ചിലോട്ട് ക്ഷേത്രങ്ങളിലെ കളിയാട്ടത്തിന് അനുവാദം ലഭിക്കുന്നതിനായി മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി. ഉത്തര മലബാറിലെ കാവുകളിലെ ഉത്സവങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക ഉത്തരവ് ഇറക്കുന്നത് പരിഗണിക്കാം എന്ന് ഉറപ്പ് നൽകി. കണ്ണൂർ മുച്ചിലോട്ട് ക്ഷേത്ര കൂട്ടായ്മ പ്രസിഡന്റ് പി.പി.സോമൻ, വി. വിജയൻ മാസ്റ്റർ, ഷാജി കുന്നാവ് എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.








0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്