തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവില വർധിച്ചു. സംസ്ഥാനത്ത് ഇന്ന് ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വർധിച്ചു. ഇതോടെ കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില 109.47 രൂപയായി. ഡീസലിന് 102.93 രൂപയുമാണ് വില.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110 രൂപ 81 പൈസയും ഡീസലിന് 104 രൂപ 44 പൈസയുമായി.കൊച്ചിയിൽ പെട്രോളിന് 108 രൂപ 87 പൈസയും ഡീസലിന് 102 രൂപ 73 പൈസയുമാണ് പുതിയ നിരക്ക്.
Post a Comment