മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചൊറുക്കള-ബാവുപ്പറമ്പ -മയ്യിൽ -കൊളോളം എയർപോർട്ട് ലിങ്ക് റോഡ് ലാൻഡ് അക്വസിഷൻ നടപടികൾ ആരംഭിക്കുന്നു.

ചൊറുക്കള-ബാവുപ്പറമ്പ -മയ്യിൽ -കൊളോളം എയർപോർട്ട് ലിങ്ക് റോഡ് ലാൻഡ് അക്വസിഷൻ നടപടികൾ ആരംഭിക്കുന്നു.


      

ഉത്തര മലബാറിന്റെ ഗതാഗത-ടൂറിസം  മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാക്കാൻ സാധിക്കുന്ന ചൊറുക്കള-ബാവുപ്പറമ്പ -മയ്യിൽ -കൊളോളം എയർപോർട്ട് ലിങ്ക് റോഡ് യാഥാർഥ്യമാകാൻ തയ്യാറെടുക്കുകയാണ്.

റോഡിന്റെ ലാൻഡ് അക്വസിഷൻ നടപടികൾ ഉടൻ ആരംഭിക്കും.  അക്വസിഷന്  ആവശ്യമായ റവന്യൂ വകുപ്പിന്റെ അംഗീകാരം ലഭിച്ചു.                          

ചൊറുക്കളയിൽ നിന്ന് ആരംഭിച്ചു കൊളോളത്ത് എത്തിച്ചേരുന്ന 22.5 കി.മി നീളത്തിലുള്ള റോഡും തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ-അള്ളാംകുളം-സർ സയ്യദ് കോളേജ് വഴി ഭ്രാന്തൻ കുന്നിൽ എത്തിച്ചേരുന്ന 2.60കി.മി അനുബന്ധ റോഡും ചേർന്നതാണ് പദ്ധതി. 

13.6 മീറ്റർ റോഡിൽ 10 മീറ്ററിൽ ടാർ ചെയ്ത രണ്ട് വരി പാതയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ആന്തൂർ, തളിപ്പറമ്പ  മുൻസിപ്പാലിറ്റികളും കുറുമാത്തൂർ, മയ്യിൽ, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്.  

291 കോടി രൂപ അടങ്കൽ ആണ് കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് പദ്ധതിക്കായി വകയിരുത്തിയത്. 161 കോടി രൂപ പദ്ധതി നടത്തിപ്പിനും 130 കോടി രൂപ ലാൻഡ് അക്വസിഷൻ നടപടികൾക്കും ആണ്. ബസ് വേ ,വെയ്റ്റിംഗ് ഷെൽട്ടർ എന്നിവയെല്ലാം ചേർന്നാണ് പദ്ധതി രൂപകൽപ്പന ചെയ്തിട്ടുള്ളത്. 

ലാൻഡ് അക്വസിഷൻ എത്രയും പെട്ടെന്ന് പൂർത്തിയാക്കി ടെൻഡർ നടപടികളിലേക്ക് കടക്കാനും പരമാവധി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനുമാണ് ശ്രമിക്കുന്നത്.                

ലാൻഡ് അക്വസിഷൻ നടപടികളുടെ  ഭാഗമായി ഞായറാഴ്ച വൈകുന്നേരം 3.30 ന് നിർദ്ദിഷ്ട റോഡ് സന്ദർശിക്കും. റോഡ് യാഥാർഥ്യമായാൽ മലയോര പ്രദേശങ്ങളിൽ ഉള്ളവർക്കും കാസർഗോഡ് ഉൾപ്പെടെ ഉള്ള അയൽ ജില്ലകളിലുള്ള യാത്രക്കാർക്കും എളുപ്പത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരാൻ സാധിക്കും.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്