മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഐഎൽഎൽ ഓഫീസ്‌ ഉൽഘാടനം സെപ്‌റ്റംബർ 30 ന് വ്യാഴാഴ്‌ച 2.30 ന്

ഐഎൽഎൽ ഓഫീസ്‌ ഉൽഘാടനം സെപ്‌റ്റംബർ 30 ന് വ്യാഴാഴ്‌ച 2.30 ന്

ഐഎൻഎൽ കൊളച്ചേരി പഞ്ചായത്ത്‌ ഓഫീസ്‌ ഉൽഘാടനം  30/09/2021 വ്യാഴാഴ്‌ച ഉച്ചക്ക്‌ ശേഷം 2.30 ന് കമ്പിൽ ടൗണിൽ ബഹുമാനപ്പെ കേരള മ്യൂസിയം, പുരാവസ്‌തു, തുറമുഖ വകുപ്പ്‌ മന്ത്രിയും, ഐഎൻഎൽ അഖിലേന്ത്യാ ജനറൽ സിക്രട്ടറിയുമായ അഹ്‌മദ് ദേവർകോവിൽ സാഹിബ് നിർവ്വഹിക്കും.

ഉൽഘാടന വേളയിൽ ഐഎൻഎൽ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും..

ഓഫീസ്‌ ഉൽഘാടനം വിജയിപ്പിക്കുന്നതിന്നാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന്‌ വേണ്ടി ഐഎൻഎൽ കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റി യോഗം ചേർന്നു.

യോഗത്തിൽ ഐഎൻഎൽ കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്‌ അശ്രഫ്‌ കയ്യങ്കോട് അദ്ധ്യക്ഷത വഹിച്ചു.

ഐഎൻഎൽ കണ്ണൂർ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ അബ്‌ദുൾറഹ്‍മാൻ പാവന്നൂർ ഉൽഘാടനം ചെയ്‌തു.

വഹാബ് കണ്ണാടിപ്പറമ്പ്‌, സകരിയ കമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ടികെ.മുഹമ്മദ് സ്വാഗതവും, മാമൂട്ടി കയ്യങ്കോട് നന്ദിയും പറഞ്ഞു.





0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്