അഴീക്കോട്: കേരള ബാർകൗൺസിലിൻ കീഴിൽ അഡ്വക്കറ്റായി എൻറോൾ ചെയ്ത ഫർഷ മുസ്തഫയെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് അഴീക്കോട് മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
മണ്ഡലം കൺവീനർ സിജാഹ് അഷ്റഫ് ഉപഹാരം നൽകി.
മണ്ഡലം അസിസ്റ്റൻ്റ് കൺവീനർ തസ്‌ലിം പാപ്പിനിശേരി, പ്രവർത്തകരായ അശീറ, സഹൽ പാപ്പിനിശ്ശേരി, നൂറ എന്നിവർ പങ്കെടുത്തു.
പാപ്പിനിശ്ശേരി സ്വദേശികളായ പി മുസ്തഫയുടെയും എം വി ആയിശയുടെയും മകളാണ്.
നേരത്തെ കണ്ണൂർ സർവകലാശാലയിൽ നിന്ന് മൂന്നാം റാങ്കോടെയാണ് ഫർഷ എൽ എൽ ബി ബിരുദം നേടിയത്.
Post a Comment