തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ ആരംഭിക്കും.
രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ വിദഗ്ദ്ധരുടെ യോഗം മറ്റന്നാള്‍ നടക്കും.
നൈറ്റ് കര്‍ഫ്യൂ ഇളവുകള്‍ ഇങ്ങനെ:
1. രാത്രി പത്ത് മണി മുതല്‍ ആറ് വരെയുള്ള കര്‍ഫ്യൂവില്‍ അവശ്യ സര്‍വീസുകള്‍ക്ക് ഇളവുണ്ടാകും.
2. ആശുപത്രി യാത്രക്കും രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്കും രാത്രിയാത്ര അനുവദിക്കും.
3. ചരക്ക് വാഹനഗതാഗതത്തിന് തടസമില്ല.
4. ട്രെയിന്‍, വിമാനയാത്രക്കാര്‍ ടിക്കറ്റ് കാണിച്ചാല്‍ മതിയാകും.ഇവ കൂടാതെയുള്ള യാത്രകള്‍ക്ക് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം.
Post a Comment