തൃശൂർ :- ചരിത്രത്തിൽ ഇടംനേടി കോവിഡ്കാലത്തെ പുലിക്കളി. ഇത്തവണ ചുവടുവെക്കാൻ ട്രാൻസ്‌ജെൻഡർ പുലി ഉണ്ടായിരുന്നതാണ് പ്രത്യേകത. മിസ്റ്റർ കേരളപട്ടം നേടിയ പാലക്കാട് നെന്മാറ സ്വദേശി പ്രവീൺനാഥാണ് അയ്യന്തോളിനു വേണ്ടി പുലിവേഷം കെട്ടിയത്. 21 വയസ്സുവരെ പെണ്ണായി ജീവിച്ചശേഷം മൂന്നു വർഷം മുമ്പാണ് പുരുഷനായി മാറിയത്. ട്രാൻസ്‌ജെൻഡർ പുലിവേഷമിടുന്നത് ഇതാദ്യം. ബോഡിബിൽഡറായ പ്രവീണിന് പുലിച്ചുവടുകൾ എളുപ്പത്തിൽ പഠിച്ചെടുക്കാനായെന്ന് സംഘാടകർ അറിയിച്ചു.
Post a Comment