പ്രത്യേക പദ്ധതിയുമായി തപാൽ വകുപ്പ്
തിരുവനന്തപുരം :- അധ്യാപകദിനത്തിന് മുമ്പ് വിദ്യാർഥികൾക്ക് തങ്ങളുടെ അധ്യാപകർക്ക് സമ്മങ്ങളെത്തിക്കാൻ പ്രത്യേക പദ്ധതിയുമായി കേരള തപാൽ സർക്കിൾ. പദ്ധതിക്ക് ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 3 വരെയാണ് പ്രാബല്യം. ഈ കാലയളവിൽ, ഉപഭോക്താവിന് പോസ്റ്റോഫീസിൽനിന്ന് ഓർഡർ ഫോം പൂരിപ്പിച്ച് കാറ്റലോഗിൽ നിന്നുള്ള സമ്മാനങ്ങൾ തെരഞ്ഞെടുത്ത് തങ്ങളുടെ അധ്യാപകർക്കായി ഓർഡർ ചെയ്യാം. അധ്യാപക ദിനത്തിന് മുമ്പ് സ്പീഡ് പോസ്റ്റായി ഇവ അധ്യാപകർക്ക് കൈമാറും.
സമ്മാനത്തോടൊപ്പം ഒരു സന്ദേശവും എഴുതി അധ്യാപകർക്ക് അയക്കാം. സ്റ്റാമ്പ് പതിപ്പിച്ച കീ ചെയിനുകൾ, ബുക്ക്മാർക്കുകൾ, തുടങ്ങി വിവിധതരം ഫിലാറ്റലിക് സമ്മാന ഇനങ്ങൾ ലഭ്യമാണ്.
Post a Comment