സോളിഡാരിറ്റി കണ്ണൂർ ജില്ല കമ്മിറ്റി തന്നടയിൽ നിർമിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറി. ചടങ്ങ് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പി പി ജുമൈൽ ഉദ്ഘാടനം ചെയ്തു.സോളിഡാരിറ്റി ജില്ല വൈസ് പ്രസിഡന്റ് ഡോ. മിസ്അബ് ഇരിക്കൂർ അധ്യക്ഷത വഹിച്ചു.
വീടിന്റെ താക്കോൽ ജമാഅത്തെ ഇസ്‌ലാമി കണ്ണൂർ ജില്ല സമിതി അംഗം കെ എം മഖ്ബൂൽ സോളിഡാരിറ്റി കണ്ണൂർ ജില്ല സേവന വിഭാഗം സെക്രട്ടറി ഇ. എസ് സഫീർ കലാമിന് കൈമാറി.
തന്നട മഹല്ല് പ്രസിഡന്റ് ഇബ്രാഹിം, ഖത്തീബ് അബ്ദുൽ ഖാദർ സഹദി , സെക്രട്ടറി മജീദ്, ജമാഅത്തെ ഇസ്‌ലാമി ചക്കരക്കല്ല് ഏരിയ പ്രസിഡന്റ് ഇ. അബ്ദുൽ സലാം മാസ്റ്റർ, പുതുവാചേരി ഹൽഖ നാസിം സലാം മാസ്റ്റർ, പുതുവാചേരി മഹല്ല് സെക്രട്ടറി സുബൈർ മാസ്റ്റർ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. ജില്ല സെക്രട്ടറി ഷബീർ എടക്കാട് സ്വാഗതവും ജില്ല കമ്മിറ്റി അംഗം യാസീൻ വാരം നന്ദിയും പറഞ്ഞു.ജില്ല കമ്മിറ്റി അംഗം കെ പി മഷ്ഹൂദ് ഖിറാഅത് നടത്തി.
Post a Comment